കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 മാസം പ്രായമുള്ള കുട്ടിയെ ഡേകെയര്‍ സെന്ററില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍,രക്ഷിതാക്കള്‍ കാണേണ്ടത്

കുട്ടിയെ ചവിട്ടുകയും എടുത്തെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.സംഭവത്തില്‍ കെയര്‍ ടേക്കറെയും ഡേ കെയര്‍ സെന്‍റര്‍ ഉടമയെയും അറസ്റ്റ് ചെയ്തു.

  • By Afeef Musthafa
Google Oneindia Malayalam News

മുംബൈ: കുഞ്ഞുങ്ങളെ ഡേ കെയര്‍ സെന്ററില്‍ ഏല്‍പ്പിച്ച് ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം. തങ്ങളുടെ കുട്ടികള്‍ ഡേ കെയര്‍ സെന്ററുകളില്‍ എത്രത്തോളം സുരക്ഷിതരാണെന്ന ആശങ്ക സൃഷ്ടിക്കുന്നതാണ് മുംബൈയിലെ ഡേ കെയര്‍ സെന്ററില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍.

നവിമുംബൈയിലെ കര്‍ഗക്കറിലുള്ള പൂര്‍വ ഡേ കെയര്‍ സെന്ററിലാണ് പത്തു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഡേ കെയര്‍ സെന്ററിലെ കെയര്‍ടേക്കറായ സ്ത്രീ ക്രുൂരമായി മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ അടിക്കുകയും തൊഴിക്കുകയും ചെയ്ത സ്ത്രീ കുട്ടിയെ എടുത്ത് എറിയുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ക്രൂരമായ മര്‍ദനം...

ക്രൂരമായ മര്‍ദനം...

അതിക്രൂരമായ പീഡനമാണ് കുട്ടിയ്ക്ക് നേരെ ഡേ കെയര്‍ സെന്ററിലുണ്ടായത്. മറ്റു കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് കെയര്‍ ടേക്കറായ സ്ത്രീ കുട്ടിയെ അടിക്കുകയും കാല്‍ കൊണ്ട് ചവിട്ടിയ ശേഷം എടുത്തെറിയുകയും ചെയ്തത്.

കുട്ടിയുടെ ദേഹത്ത് മുറിവുകള്‍

കുട്ടിയുടെ ദേഹത്ത് മുറിവുകള്‍

ഡേ കെയര്‍ സെന്ററില്‍ നിന്ന് കുട്ടി വീട്ടിലെത്തിയപ്പോളാണ് കുട്ടിയുടെ ദേഹത്തുള്ള മുറിവുകള്‍ രക്ഷിക്കുന്നത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

ഉടമയും കെയര്‍ടേക്കറും കസ്റ്റഡിയില്‍

ഉടമയും കെയര്‍ടേക്കറും കസ്റ്റഡിയില്‍

സംഭവുമായി ബന്ധപ്പെട്ട് ഡേ കെയര്‍ സെന്റര്‍ ഉടമയായ പ്രിയങ്ക നിഗം,കുട്ടിയെ മര്‍ദിച്ച കെയര്‍ടേക്കറായ അഫ്‌സാന ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

സിസി ടിവി ക്യാമറ നിര്‍ബന്ധമാക്കും

സിസി ടിവി ക്യാമറ നിര്‍ബന്ധമാക്കും

ഡേ കെയര്‍ സെന്ററുകളിലെ പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ഡേ കെയര്‍ സെന്ററുകളിലും സിസി ടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ് മുണ്ടെ വ്യക്തമാക്കി.

English summary
A 10-month-old girl was allegedly beaten up and kicked at a creche in Navi Mumbai's Kharghar by a caretaker, who along with the day care centre owner has been arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X