കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപിക്ക് പലിശ സഹിതം മറുപടിയുമായി ദീദി; 10 നേതാക്കളെ തിരിച്ചെത്തിച്ചു

Google Oneindia Malayalam News

ബംഗാള്‍: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബംഗാളില്‍ ബിജെപി നടത്തിയത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പോലും അമ്പരപ്പിച്ച് 18 സീറ്റുകളില്‍ ബിജെപി വിജയിച്ച് കയറി. വരും നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കുമെന്നാണ് മമതയെ ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. തൃണമൂലിലെ എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള കുത്തൊഴുക്കും പാര്‍ട്ടിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.

60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു, ടിഡിപി തകരുന്നു60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു, ടിഡിപി തകരുന്നു

എന്നാല്‍ ബംഗാളില്‍ ബിജെപിക്ക് മമത മറുപണി നല്‍കി തുടങ്ങി. കൊട്ടിഘോഷിച്ച് ബിജെപിയില്‍ എത്തിച്ച തന്‍റെ പഴയ നേതാക്കളെ തിരിച്ച് പഴയ തട്ടകത്തില്‍ തന്നെ എത്തിച്ചിരിക്കുകയാണ് മമത ബാനര്‍ജി. വിശദാംശങ്ങളിലേക്ക്

 മറുപണിയുമായി മമത

മറുപണിയുമായി മമത

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയായിരുന്നു 2016 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് 44 ഉം സിപിഎം 32 ഉം സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് വെറും സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ അടിമുടി വിറപ്പിച്ച് 121 നിയമസഭ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടി ബിജെപി 18 ലോക്സഭ സീറ്റുകള്‍ വിജയിച്ചു. പാര്‍ട്ടിയുടെ വന്‍ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് നേതാക്കളാണ് കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി തുടങ്ങി.

Recommended Video

cmsvideo
പാര്‍ലമെന്റില്‍ മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം
 വീണ്ടും പഴയ പാളയത്തിലേക്ക്

വീണ്ടും പഴയ പാളയത്തിലേക്ക്

ഭരണകക്ഷിയായ തൃണമൂലില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ ഉള്‍പ്പെടെ നൂറോളം കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തി.
മുനിസിപാലിറ്റി കൗണ്‍സിലര്‍മാര്‍ ഒറ്റയടിക്ക് ചുവടുമാറി ബിജെപിയില്‍ എത്തിയതോടെ പലതിന്‍റേയും ഭരണം തൃണമൂലിന് നഷ്ടമായി. എന്നാല്‍ പാര്‍ട്ടി വിട്ട 10 കൗണ്‍സിലര്‍മാര്‍ തൃണമൂലിലേക്ക് തന്നെ മടങ്ങിയെത്തിരിക്കുകയാണ് ഇപ്പോള്‍. നൈഹത്തി മുനിസിപ്പാലിറ്റില്‍ നിന്നുള്ള 10 കൗണ്‍സിലര്‍മാരാണ് പഴയ പാളയത്തിലേക്ക് എത്തിയത്. മെയിലായിരുന്നു ഈ കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നത്.

 കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്

ഭീഷണിപ്പെടുത്തിയാണ് കൗണ്‍സിലര്‍മാരെ ബിജെപി മറുകണ്ടം ചാടിച്ചതെന്ന് ബംഗാള്‍ നഗരവികസന വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. മമതയുടെ നയങ്ങളേയും വര്‍ഗീയതയേയും എതിര്‍ക്കുന്ന ആര്‍ക്കും തന്നെ ബിജെപിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഫിര്‍ഹാദ് പറഞ്ഞു. ഭയപ്പെട്ടതിനാണ് നേതാക്കള്‍ ബിജെപിയിലേക്ക് പോയത്. കേന്ദ്ര ഏജന്‍സികളായ സിബിഐയേയും ആദായ നികുതി വകുപ്പിനേയുമെല്ലാം ഉപയോഗിച്ച് നേതാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഫിര്‍ഹാദ് പറഞ്ഞു. കൗണ്‍സിലര്‍മാരുടെ തിരിച്ചുവരവോട് ഇപ്പോള്‍ നൈഹാതി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ അംഗ ബലം 23 ആയി ഉയര്‍ന്നു.

 നേരത്തേയും നേതാക്കള്‍

നേരത്തേയും നേതാക്കള്‍

ജുലൈയില്ഡ ഹരിംഗത മുനിസിപ്പാലിറ്റിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ബിജെപി വിട്ട് തൃണൂലിലേക്ക് മടങ്ങിയെത്തിയുരുന്നു. ബിജെപി തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഇടമല്ലെന്നാണ് മടങ്ങിയെത്തിയ നേതാക്കള്‍ പ്രതികരിച്ചത്. നേരത്തേ ഹലിഷഹര്‍, കംഞ്ച്രപര എന്നീ മുനിസിപാലിറ്റികളിലെ ബിജെപിയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരും മടങ്ങി വന്നിരുന്നു.

 കേരളത്തിന് ഒരു കൈ സഹായം

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി'വടി' കൊടുത്ത് 'അടി' വാങ്ങി ഉമാ ഭാരതി! 8 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് മന്ത്രി

English summary
10 more councillors return to TMC from BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X