കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നോക്ക സമുദായത്തിലെ പിന്നോക്കകാര്‍ക്കുള്ള സാമ്പത്തിക സംവരണം.. കേന്ദ്രസര്‍ക്കാറിന് നിയമകുരുക്ക് !!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേന്ദ്രസര്‍ക്കാറിന് നിയമകുരുക്ക് | Oneindia Malayalam

ദില്ലി: വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണത്തെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഉന്നത വിദ്യാഭ്യാസത്തിലും ജോലിയിലും നടപ്പില്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ചെയ്യണം. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് സാമ്പത്തിക സംവരണം.


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് സംവരണം നല്കാന്‍ ഭരണഘടനാ ഭേഗദതി ചെയ്യണം. എന്നാല്‍ സംവരണത്തിന്റെ നിയമസാധുത മറികടക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. സുപ്രീം കോടതിയില്‍ സംവരണ ബില്ലിന്റെ സാധുത പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

bjp-1546906456

ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് മാത്രമേ ബാധകമാകുകയുള്ളൂ. 1993ലെ 9 ജഡ്ജിമാരുടെ ബെഞ്ചിന്റെ വിധിയാണ് സംവരണത്തെകുറിച്ചുള്ള ഭരണഘടനാ അനുശാസിക്കുന്ന വിധി പറഞ്ഞത്. ഇന്ദിര സ്വാഹ്നേയിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസാണ് സംവരണവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതിയുടെ നിര്‍ണായക വിധികളിലൊന്ന്.

ഈ വിധിയില്‍ സംവരണം 50 ശതമാനത്തിലധികം ഉണ്ടാകരുതെന്നും ഭരണഘടന സംവരണത്തിന് യൊതോരു വിലക്കും നല്കുന്നില്ലെങ്കിലും ഭരണഘടനാതത്വം പ്രകാരം ആനുപാതികമായ സമത്വമല്ല സന്തുലിതമായ സമത്വമാണ് ഈ വിഷയത്തില്‍ വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഏതു വിധേനേയുള്ള സംവരണവും 50 ശതമാനത്തിലധികം വരുന്നത് ഭരണഘടന അനുശാസിക്കുന്നില്ലെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക സംവരണവും അന്ന് കോടതി വിലക്കിയിരുന്നു.

ഭരണഘടനാ വിദഗ്ധരും നിയമവിദഗ്ധരും കേന്ദ്രസര്‍ക്കാറിന്റെ സംവരണ നീക്കം നിയമപരമല്ലെന്നും ഇതിന് ഭരണഘടനാ സാധുതയില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന്‍റെ അനുമതി വേണം. അതായത് പാര്‍ലമെന്റിന്‍റെ സ്‌പെഷല്‍ മെജോറിറ്റിയുടെ വോട്ടിനൊപ്പം പകുതിയിലധികം സംസ്ഥാന നിയമസഭകളുടെയും അനുമതി. വേണമെന്നിരിക്കെ ഇത് അത്ര കണ്ട് എളുപ്പമായിരിക്കില്ല. ഇനി അനുമതി ലഭിച്ചാല്‍ തന്നെ സംവരണ ബില്‍ നിയമകടമ്പകള്‍ മറികടക്കണം, എന്നാല്‍ 1993ല്‍ സുപ്രീംകോടതി സാമ്പത്തിക സംവരണം ഒഴിവാക്കിയിരുന്നു.


കേന്ദ്രസര്‍ക്കാറിന്‍റെ സാമ്പത്തിക സംവരണം നിയമത്തിന്‍റെ സൂക്ഷ്മപരിശോധന മറികടക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍ ആവര്‍ത്തിക്കുന്നു. 50 ശതമാനമാണ് സംവരണത്തിന്റെ പരിധി എന്ന് സുപ്രീം കോടതി നേരത്തെ നിര്‍ണയിച്ചതാണ്. അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തെ മറികടക്കാന്‍ സാധിക്കില്ല. പുതിയ സംവരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

English summary
10 percent reservation for economically weaker section of general category, central government may face legal hurdle says law experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X