കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പില്‍ അംഗത്വം നേടിയ പ്രമുഖര്‍

  • By Meera Balan
Google Oneindia Malayalam News

ആംആദ്മി പാര്‍ട്ടിയലേക്കുള്ള പ്രമുഖരുടെ കുത്തൊഴുക്ക് അവസാനിയ്ക്കുന്നില്ല. കല, സാഹിത്യം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ നിന്നെല്ലാം ഒട്ടേറെ പ്രമുഖര്‍ ഇതിനോടകം തന്നെ പാര്‍ട്ടിയില്‍ അംഗത്വം നേടി. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സാറാജോസഫും അങ്ങനെ ആപ്പിന്റെ പ്രവര്‍ത്തകയായി.

ദില്ലിയിലെ വിജയത്തിന് ശേഷം എഎപി വീണ്ടും സെന്‍സേഷനാവുന്നത് പ്രമുഖരുടെ ചേക്കേറല്‍ കൊണ്ടാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളാണ് പാര്‍ട്ടിയില്‍ അംഗങ്ങളായത്. ഇതാ ആംആദ്മിയിലേയ്ക്ക് ചേര്‍ന്ന് പ്രമുഖര്‍....

ക്യാപ്ടന്‍ ഗോപിനാഥ് (62)

ക്യാപ്ടന്‍ ഗോപിനാഥ് (62)

എയര്‍ ഡക്കാന്‍ സ്ഥാപകന്‍ ക്യാപ്ടന്‍ ഗോപിനാഥ് ജനവരി മൂന്നിനാണ് എഎപിയില്‍ അംഗത്വം എടുത്തത്. 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിതെ ബാംഗ്ലൂര്‍ സൗത്തില്‍ മത്സരിച്ച് ഇദ്ദേഹം പരാജയപ്പെട്ടു. ആംആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകളാണ് ഗോപിനാഥനെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിച്ചത്

മല്ലിക സാരാഭായ് (60)

മല്ലിക സാരാഭായ് (60)

നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരഭായിയും ആപ്പില്‍ അംഗത്വം നേടി. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും മല്ലിക സാരാഭായ് ശ്രദ്ധിയ്ക്കപ്പെട്ടു. 2009 ല്‍ എല്‍ കെ അദ്വാനിയ്‌ക്കെതിരെ ഗാന്ധി നഗറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

ആശുതോഷ്(47)

ആശുതോഷ്(47)

നാല് പ്രമുഖ മാധ്യമപ്രവര്‍ത്തകരാണ് ആപ്പില്‍ ഇപ്പോള്‍ ഉള്ളത്. ഐബിഎന്‍ സെവന്‍ എഡിറ്റര്‍ ആശുതോഷ് ജോലി രാജി വച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

 മീര സന്യാള്‍(52)

മീര സന്യാള്‍(52)

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് മുന്‍ ചെയര്‍പേഴ്‌സണും സിഇഒയുമായ മീര സന്യാളും എഎപിയുടെ പ്രവര്‍ത്തകയാണ്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലും ഇവര്‍ എഎപിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

സമീര്‍ നായര്‍ (49)

സമീര്‍ നായര്‍ (49)

എന്‍ഡിടിവി, സ്റ്റാര്‍ ടിവി എന്നിവയുടെ സിഇഒ സമീര്‍ നായര്‍ ദില്ലി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആപ്പില്‍ ചേര്‍ന്നു. സമൂഹത്തിന് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സമീര്‍ ആപ്പില്‍ ചേര്‍ന്നത്. എഎപിയുടെ കമ്മ്യൂണിക്കേഷന്‍ വര്‍ക്കുകള്‍ ശക്തി്‌പ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം

വി ബാലകൃഷ്ണന്‍

വി ബാലകൃഷ്ണന്‍

ഇന്‍പോസിസ് ബോര്‍ഡ് മെമ്പറായ വി ബാലകൃഷ്ണനും 2013 ഡിസംബറില്‍ ആംആദ്മി പാര്‍ട്ടി അംഗമായി

സാറാ ജോസഫ്

സാറാ ജോസഫ്

പ്രശസ്ത സാഹിത്യകാരി സാറാ ജോസഫും ആംആദ്മി പാര്‍ട്ടിയില്‍ അംഗമായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു

സികെ ജാനു

സികെ ജാനു

ആദിവാസി ഗോത്രമഹാസഭ നേതാക്കളായ സികെജാനുവും ഗീതാനന്ദനും എഎപിയില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കെ എം ഷാജഹാന്‍

കെ എം ഷാജഹാന്‍

വിഎസ് അച്യുതാനന്ദന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫംഗം കെഎം ഷാജഹാനും പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചു.

ആദര്‍ശ് ശാസ്ത്രി (40)

ആദര്‍ശ് ശാസ്ത്രി (40)

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനും കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രിയുടെ മകനുമായ ആദര്‍ശ് ശാസ്ത്രിയും ആപ്പില്‍ ചേര്‍ന്നു.

English summary
The Aam Aadmi Party (AAP) created a sensation with a stellar debut in the Delhi assembly polls and is increasingly attracting people from different walks of life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X