കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സംവരണ ബിൽ നിയമമായി; രാഷ്ട്രപതി അംഗീകരിച്ചു, സർക്കാർ വിജ്ഞാപനം ഇറക്കി!

  • By Desk
Google Oneindia Malayalam News

ദില്ലി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമം പ്രാബല്യത്തിൽ വരും, ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്‍ഞാപനമിറക്കി. നേരത്തെ ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി. എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കകാരാണ് തീരുമാനിക്കുക.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് ്അനുമതി നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ‌10% തൊഴിൽ സം‌വരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കും വിദ്യാഭ്യാസ സംവരണം നൽകാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അൺ എയ്ഡഡ് സ്ഥാപനങ്ങ‌ളെക്കുറിച്ചു പരാമർശമുണ്ട്.

Reservation

ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു. ഭരണഘടനയുടെ പതിനഞ്ചാം വകുപ്പിൽ 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന ആറാം അനുച്ഛേദമാണ് ഭേദഗതിയായി ലോക്സഭ കൂട്ടിച്ചേർത്തത്. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

English summary
10% Reservation For Economically Weak Cleared By President, Becomes Law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X