12 കാരനെതിരെ പ്രകൃതി വിരുദ്ധ പീഡനം; അറസ്റ്റിലായത് സഹപാഠികള്‍, പീഡനം ആഴ്ചകളോളം
അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍സ ഹാജരാക്കി ഒബ്‌സര്‍വേഷന്‍ ഹോമില്‍ വിടുമെന്ന് പോലീസ് പറഞ്ഞു.
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ പ്രകൃതി വിരുദ്ധമായി പീഠിപ്പിച്ചെന്ന് കേസ്. കേസുമായി ബന്ധപ്പെട്ട് പത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധേരി ഈസ്റ്റിലെ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായിരിക്കുന്നത്.
കുട്ടികള്‍ക്കെതിരായുള്ള ലൈംഗീകാതിക്രമ നിയമമായ പോസ്‌കോ ഇവരുടെ മേല്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍സ ഹാജരാക്കി ഒബ്‌സര്‍വേഷന്‍ ഹോമില്‍ വിടുമെന്ന് പോലീസ് പറഞ്ഞു.

പോലീസ്
പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പോലീസില്‍ പരാതി നല്‍കി
പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. വിവരമറിഞ്ഞ സന്നദ്ധത സംഘടനകളാണ് കുട്ടിയുടെ മാതാപിതാക്കളെ കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതിപെട്ടത്.

അന്ധേരി
അന്ധേരി ഈസ്റ്റിലെ ഹിന്ദി മീഡിയം സ്‌കൂളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇരയായ കുട്ടിയും പ്രതികളും.

പ്രതികള്‍
പ്രതികള്‍ എല്ലാവരും കുട്ടിയുടെ അയല്‍വാസികളാണ്. ദിവസങ്ങളായി പന്ത്രണ്ട് വയസ്സുകാരനോടുള്ള ലൈംഗീകാതിക്രമം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications