സിക്കിമില്‍ ബിജെപിയുടെ ഞെട്ടിച്ച നീക്കം!! 10 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
ദില്ലി: ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തി മാറ്റി ബിജെപി സംസ്ഥാനത്ത് ഭൂരിപക്ഷം ഉറപ്പിച്ചത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ള പത്ത് അംഗങ്ങളായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. മൂന്നില്‍ രണ്ട് അംഗങ്ങളും പാര്‍ട്ടി വിട്ടതിനാല്‍ കുറുമാറ്റ നിരോധന നിയമം പോലും അഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ ഗോവയില്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സമാന നീക്കത്തിലൂടെയായിരുന്നു കര്‍ണാടകത്തിലും ബിജെപി അധികാരം തിരിച്ചുപിടിച്ചത്. 17 ഭരണകക്ഷി അംഗങ്ങളെ അടര്‍ത്തിമാറ്റി ആദ്യമായി താമര വിരിഞ്ഞ ദക്ഷിണേന്ത്യന്‍ മണ്ണ് ബിജെപി വീണ്ടും കൈപ്പിടിയിലാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ മറുപാര്ട്ടികളെ ചാക്കിടുന്ന നീക്കം ബിജെപി തുടരുകയാണ്. ഏറ്റവും ഒടുവാലായി സിക്കിമില്‍ നിന്നുള്ള 10 പ്രതിപക്ഷ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതോടെ നിലംതൊടാന്‍ കഴിയാതിരുന്ന ഏക വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമായി മാറിയിരിക്കുകയാണ് ബിജെപി. വിശദാംശങ്ങളിലേക്ക്

നേതാക്കളെ കൂട്ടത്തോടെ കടത്തി ബിജെപി
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെയാണ് കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തത്. പിന്നാലെ ആന്ധ്രയില്‍ ടിഡിപിയുടെ 4 രാജ്യസഭ എംപിമാരെ ബിജെപി സ്വന്തം പക്ഷത്ത് എത്തിച്ചിരുന്നു. ആറ് എംപിമാരായിരുന്നു ടിഡിപിക്ക് രാജ്യസഭയില്‍ ഉണ്ടായിരുന്നത്. ബംഗാളിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരേയും 100 കണക്കിന് കൗണ്‍സിലര്‍മാരേയും ബിജെപി മറുകണ്ടം ചാടിച്ചിരുന്നു.

10 എംഎല്‍എമാര്‍
ഇവിടങ്ങളില്‍ മാത്രമല്ല അധികാരത്തില്‍ ഇരിക്കുന്നതും അല്ലാത്തതുമായ പല സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെയുള്ള നേതാക്കളെ ബിജെപി സ്വന്തം പക്ഷത്ത് എത്തിക്കുകയാണ്. ഏറ്റവും അവസാനമായി ബിജെപിയുടെ ഈ കുതിരക്കച്ചവട തന്ത്രം ഫലിച്ചിരിക്കുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമിലാണ്.
പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 10 എംഎല്‍എമാരാണ് ബിജെപിയിലേക്ക് ഒറ്റയടിക്ക് ചേക്കേറിയിരിക്കുന്നത്.

സിക്കിമും കൈപിടിയില്‍
ദേശീയ പാര്‍ട്ടികള്‍ക്ക് ഒന്നിനും തന്നെ തീര സ്വാധീനമില്ലാതിരുന്ന സംസ്ഥാനത്താണ് ബിജെപിയുടെ ഈ ഞെട്ടിച്ച നീക്കം. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനത്തും ആധിപത്യമുറപ്പിച്ചിരിക്കുകയാണ് പാര്‍ട്ടി. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്.

തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്
മുന്‍ മുഖ്യനും പാര്‍ട്ടി തലവനുമായ പവന് കുമാര്‍ ചാം ലിങ്ങ് ഒഴികെയുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്റ് ജെപി നദ്ദ, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് എന്നിവരുടെ സാന്നിധ്യത്തിലാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. 1994 മുതല്‍ കഴിഞ്ഞ 25 വര്‍ഷമായി സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. സിക്കിമിലെ 32 നിയമസഭ സീറ്റിൽ 15 സീറ്റില്‍ മാത്രമേ എസ്ഡിഎഫിന് വിജയിക്കാനായുള്ളു. രണ്ട് സീറ്റ് അധികം നേടി ക്രാന്തികാരി മോര്‍ച്ച സംസ്ഥാനത്ത് അധികാരം പിടിക്കുകയായിരുന്നു.

പ്രധാന പ്രതിപക്ഷം
ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന മുഖ്യമന്ത്രി പവന് രുമാര് ചാലിംങ്ങിന് അധികാരത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിംഗ് ക്രാന്തികാരി മോര്‍ച്ച സംസ്ഥാനത്ത് രൂപീകരിച്ചത്. എസ്കെഎം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്. എസ്ഡിഎഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി.

കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications