കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ മൊത്തം കോവിഡ്‌ കേസുകളില്‍ 77ശതമാനം 10 സംസ്ഥാനങ്ങളിലെന്ന്‌ കേന്ദ്രം സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊത്തം കോവിഡ്‌ കേസുകളില്‍ 77 ശതമാനവും രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന്‌ കേന്ദ്രം സുപ്രീം കോടതിയില്‍. മഹാരാഷ്ട്രയിലും കേരളത്തിലുമായാണ്‌ 33ശതമാനവും കോവിഡ്‌ കേസുകളും റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ലോകത്ത്‌ ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ കോവിഡ്‌ നിരക്ക്‌ ലോകം ഉറ്റ്‌ നോക്കുന്നതാണ്‌, എന്നാല്‍ രജ്യത്തെ കോവിഡ്‌ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിന്‌ ഒരു പരിധിവരെ കഴിഞ്ഞതായും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.
നവംബര്‍ 24 വരെയുള്ള കണക്ക്‌ പ്രകാരം 9.2 മില്യന്‍ ആളുകള്‍ക്കാണ്‌ ഇന്ത്യയില്‍ കോവിഡ്‌ ബാധിച്ചത്‌. 0.44 മില്യന്‍ കോവിഡ്‌ കേസുകളാണ്‌ രാജ്യത്ത്‌ ആക്ടീവ്‌ ആയി ഉള്ളത്‌. ഇത്‌ മൊത്തം കോവിഡ്‌ കേസുകളുടെ 4.75 ശതമാനം മാത്രമാണെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

covid

രാജ്യത്തെ കോവിഡ്‌ മുക്‌തി നിരക്ക്‌ 93.76 ശതമാനമായി വര്‍ധിച്ചു. ഏകദേശം 8.6 മില്യന്‍ ആളുകള്‍ കോവിഡ്‌ ബാധയില്‍ നിന്നും മുക്തമായി . കഴിഞ്ഞ 8 ആഴ്‌ച്ചയായി കോവിഡ്‌ ബാധിക്കുന്നവരുടെ എണ്ണം 50 ശതമാനമായി കുറഞ്ഞതായും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
രാജ്യത്തെ രണ്ട്‌ സംസ്ഥാനങ്ങളില്‍ 50000ത്തിനു മുകളിലാണ്‌ കോവിഡ്‌ ബാധിതരുടെ എണ്ണം,രാജ്യത്തെ മൊത്തം കോവിഡ്‌ ബാധിതരുടെ എണ്ണത്തിന്റെ 33% ഈ രണ്ടു സംസ്ഥാനങ്ങളിലുമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ പറയുന്നു. രാജ്യത്തെ കോവിഡ്‌ മരണനിരക്ക്‌ 1.46% ആണ്‌. ലോകത്തെ മൊത്തം കോവിഡ്‌ മരണനിരക്കിനേക്കാള്‍ കുറവാണിത്‌. ആഗോള കോവിഡ്‌ മരണ നിരക്ക്‌ 2.36 ശതമാനം ആണ്‌.

കോവിഡ്‌ മരണനിരക്ക്‌ 1% ആയി കുറക്കുക എന്നതാണ്‌ കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലിവില്‍ 6.9 ശതമാനമാണ്‌ രാജ്യത്തെ കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌. ഇതില്‍ 77 ശതനമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്‌. മാഹാരാഷ്ട്ര, കേരളം.ദില്ലി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ്‌ കോവിഡ്‌ പോസിറ്റിവിറ്റി നിരക്കില്‍ മുന്‍പില്‍.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam

ഇന്ത്യയില്‍ ദിവസവും കുറഞ്ഞത്‌ 1.1 മില്യന്‍ സാമ്പിളുകള്‍ ദിവസേന പരിശോധിക്കും. ഏപ്രിലില്‍ മാസത്തേക്കാള്‍ 6000 ടെസ്റ്റുകള്‍ ദിവസേന വര്‍ധിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ സംവിധാനമായ ആരോഗ്യ സേതു ആപ്പ്‌ ഉപയോഗിച്ച്‌ മഹാമാരിയെ തടഞ്ഞു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്‌ കഴിഞ്ഞതായും കേന്ദ്ര സര്‍ക്കാര്‍ അഫിഡവിറ്റില്‍ അവകാശപ്പെട്ടു.
നിരവധി പ്ലാറ്റ്‌ ഫോമുകളിലായി 30 ഓളം കമ്പനികളാണ്‌ രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും. ഇവയില്‍ 5 കോവിഡ്‌ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും, രണ്ട്‌ കോവിഡ്‌ വാക്‌സിനുകള്‍ മൂന്നാം ഘട്ടത്തിലെത്തി നിക്കുന്നതായും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.170 പേജുകളടങ്ങിയ അഫിഡവിറ്റാണ്‌ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്‌.

English summary
10 states India have almost 77% percent of the active covid19 in the country says center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X