മുംബൈയില്‍ 45 ദിവസം കൊണ്ട് പത്ത് നില കെട്ടിടം... അതല്ല, അതുക്കും മേലെ!!!
മുംബൈ: വെറും 19 ദിവസം കൊണ്ട് 57 നില കെട്ടിടം നിര്‍മിച്ച് റെക്കോര്‍ഡിട്ടത് ഒരു ചൈനക്കാരനാണ്. വലിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചും അത്രയേറെ തൊഴിലാളികളെ ഉപയോഗിച്ചും ആയിരുന്നു ആ കെട്ടിടം നിര്‍മിച്ചത്.
എന്നാല്‍ 45 ദിവസം കൊണ്ട് ഒരു പത്ത് നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയ വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് വരുന്നത്. അതും അധികൃതരുടെ ഒരു അനുമതിയും ഇല്ലാതെ!

ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ദക്ഷിണ മുംബൈയിലെ പൈധോണിയിലാണ് ഈ കെട്ടിടം. അതും പോലീസ് സ്‌റ്റേഷനില്‍ നിന്ന് വെറും 300 മീറ്റര്‍ മാത്രം അകലെ.
ആദ്യം ഇവിടെ ഒരു മൂന്ന് നില കെട്ടിടം ആയിരുന്നു. ചില അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉടമ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങിയത്. എന്നാല്‍ അനുമതി കിട്ടിയതോടെ പണിതുയര്‍ത്തിയത് പത്ത് നില കെട്ടിടവും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇതിനെതിരെ നടപടിയെടുക്കാന്‍ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയോ മുംബൈ കോര്‍പ്പറേഷനോ പോലീസോ തയ്യാറാകുന്നില്ല. അധോലോക നേതാക്കളില്‍ ആരോ ആണ് കെട്ടിടത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ പറയുന്നുണ്ട്.
രാത്രി 11 മണിയ്ക്ക് ശേഷമാണത്രെ ഇവിടെ ജോലികള്‍ നടക്കുന്നത്. പകല്‍ സമയത്താണ് വൃത്തിയാക്കലും മറ്റ് പരിപാടികളും ഒക്കെ. എന്തായാലും ഈ കെട്ടിടം ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് തന്നെ ആയിരിയ്ക്കും!!!.












Click it and Unblock the Notifications