ശിവരാത്രിക്ക് മുമ്പ് ഇന്ത്യയിലെത്തിയ 10 തീവ്രവാദികളില്‍ 3 പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു
ദില്ലി: ഗുജറാത്ത് വഴി ഇന്ത്യയിലെത്തിയ പത്ത് തീവ്രവാദികളില്‍ മൂന്ന് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഗുജറാത്തിലെ സോംനാഥ് ക്ഷേത്രം ലക്ഷ്യം വച്ചാണ് തീവ്രവാദികള്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്ക് കടന്ന മുഴുവന്‍ തീവ്രവാദികളെയും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയതായും സൂചനയുണ്ട്.
തീവ്രവാദികളെകുറിച്ചോ അവരെ കീഴ്‌പ്പെടുത്താന്‍ നടക്കുന്ന ഓപ്പറേഷനെ കുറിച്ചോ കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും അത് അവസാനിച്ച ശേഷം വിശദാംശങ്ങള്‍ പുറത്തു വിടും എന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

മുംബൈ മോഡല്‍ ആക്രമണം ലക്ഷ്യമിട്ട് പത്തംഗ തീവ്രവാദി സംഘം ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് പാകിസ്താന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജനൂനയാണ് ഇന്ത്യക്ക് വിവരം കൈമാറിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ മുന്നൊരുക്കങ്ങളും ദേശ വ്യാപക തിരച്ചിലും തീവ്രവാദികള്‍ക്കു വേണ്ടി നടത്തിയിരുന്നു.
പശ്ചിമ ഭാഗത്തെ സംസ്ഥാനങ്ങളിലെവിടെയോ ആണ് തീവ്രവാദികള്‍ ഉള്ളതെന്ന് സൂചനയുണ്ട്. ഇവരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം. പത്തംഗ തീവ്രവാദി സംഘം ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ച ഉടനെ തന്നെ ദേശീയ സുരക്ഷ സേനയുടെ ഇരുന്നൂറ് അംഗ കമാന്‍ഡോ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിലേക്ക് അയച്ചിരുന്നു.












Click it and Unblock the Notifications