കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ പത്ത് ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് പാകിസ്താന്‍

Google Oneindia Malayalam News

ഹൈദരാബാദ്: ഗുജറാത്തില്‍ പത്ത് പാക് ഭീകരര്‍ കടന്നു കയറിയതായി പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാഞ്ചുവ. ഇന്ത്യയുടെ അജിത് ഡോവലിനാണ് വിവരം കൈമാറിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി.

ആദ്യമായാണ് ഭീകരരുടെ നുഴഞ്ഞു കയറ്റം സംബന്ധിച്ച വിവരം പാക്കിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നത്. തിങ്കളാഴ്ച നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് ഭീകരരുടെ നുഴഞ്ഞു കയറ്റമെന്നാണ് രഹസാന്വേഷണ സംഘം കരുതുന്നത്. ശിവരാത്രി ആഘോഷം നടക്കുന്ന പ്രദേശങ്ങളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Gujarath Map

ലഷ്‌കര്‍ ഇ ത്വയിബയും ജയിഷ് ഇ മുഹമ്മദിന്റെ സൈന്യവുമാണ് ഗുജറാത്തിലേക്ക് നുഴഞ്ഞു കറിയതെന്നാണ് പാക്കിസ്താന്റെ ദേശീയ സുരക്ഷ ഏജന്‍സി നല്‍കുന്ന വിവരം. ഡിജിപി പിസി താക്കൂര്‍ പ്രധാനപെട്ട നഗരങ്ങളിലും ജില്ലകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപെട്ട് യോഗം വിളിച്ചു ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ച് തീരത്ത് ബിഎസ്എഫ് നടത്തിയ പെട്രോളിങിനിടയില്‍ പാക് മത്സ്യ ബന്ധന ബോട്ട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീകരര്‍ നുഴഞ്ഞു കയറിയെന്ന വിവരം ലഭിക്കുന്നത്. ഇത് ഗുജറാത്തിനെ കനത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

English summary
Gujarat was put on a state of high alert on Saturday following an intelligence input from Pakistan's National Security Adviser (NSA) Nasir Khan Janjua to his Indian counterpart Ajit Doval that 10 terrorists had entered the state to carry out strikes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X