Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വയസുകാരനെ തട്ടിക്കൊണ്ട് പോയി കഴുത്ത് ഞെരിച്ച് കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ പത്ത് വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്നു. ചന്ദ്രയാന്‍ഗുട്ടയില്‍ നിന്നും തട്ടിക്കൊണ്ട് പോയ നാലാംകഌസുകാരനെയാണ് തങ്ങള്‍ പിടിയ്ക്കപ്പെടുമെന്ന് ഭയന്ന് അക്രമികള്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ രണ്ടിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് അക്രമികളെ പൊലീസ് പിടികൂടിയതും ബദന്‍ഗ്‌പേട്ടില്‍ നിന്നും മൃതദേഹം കണ്ടെടുത്തതും.

കരുണാകര്‍ എന്ന സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയയൊണ് നാട്ടുകാരായ രണ്ട് ചെറുപ്പക്കാര്‍ തട്ടിക്കൊണ്ട് പോയത്. മല്ലികാര്‍ജ്ജുന്‍, മോഹന്‍ നായ്ക് എന്നിവരാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്.

Crime

പരിചയക്കാരായ ഇവര്‍ക്കൊപ്പം ബൈക്കില്‍ കുട്ടി പോകുന്നത് കരുണാകറിന്റെ ചേട്ടന്‍ കണ്ടിരുന്നു. പിറ്റേ ദിവസവും കരുണാകറിനെ കാണാതായാതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ലക്ഷങ്ങള്‍ മോചനദ്രവ്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വരാന്‍ തുടങ്ങി.

ആദ്യം ലാന്‍ഡ് ഫോണില്‍ നിന്നും പിന്നീട് മൊബൈലില്‍ നിന്നുമായിരുന്നു കോളുകള്‍. ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി. ഇവരോട് കുട്ടിയെ അന്വേഷിച്ച പൊലീസിന് അക്രമികള്‍ കാട്ടിക്കൊടുത്ത് കുട്ടിയുടെ മൃതദേഹം.

തങ്ങള്‍ കുട്ടിയെ ബൈക്കില്‍ കൊണ്ട് പോകുന്നത് കുട്ടിയുടെ സഹോദരന്‍ കണ്ടുവെന്നും പിടിയ്ക്കപ്പെടുമെന്നും ഭയന്നിരുന്നതായി അക്രമികള്‍. അതിനാല്‍ തന്നെ തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേ ദിവസം ഇവര്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തട്ടിക്കൊണ്ട് പോയതാണെന്നും കുട്ടി ജീവനോടം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുമാണ് വീട്ടുകാരെ ഫോണ്‍ ചെയ്ത് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും അക്രമികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+