കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാംക്ലാസുകാരിയെ പിന്തുടര്‍ന്ന പത്തുവയസുകാരനെ അറസ്റ്റു ചെയ്തു

  • By Gokul
Google Oneindia Malayalam News

ബാഗ്പത്: രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തിന്റെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളില്‍ നിറയുകയാണ്. ചെറുപ്രായത്തിലുള്ള കുട്ടികള്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നു. അതുപോലെ മിക്ക ലൈംഗിക അതിക്രമക്കേസുകളിലും പ്രായപൂര്‍ത്തിയാകാത്തവരും പ്രതികളാകുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ബദ്വോട്ടില്‍ ലൈംഗികമായി ശല്യം ചെയ്യുന്നെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പത്തുവയസുകാരനാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഎസ്പി വിദ്യാസാഗര്‍ മിശ്ര അറിയിച്ചു.

arrest-logo

പെണ്‍കുട്ടിയുടെ ക്ലാസിന് പുറത്ത് എല്ലാ ദിവസവും കാത്തു നില്‍ക്കാറുണ്ടെന്നതാണ് പ്രതിയുടെ മേല്‍ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. തുറിച്ചു നോക്കുന്നെന്നും തന്നെ പിന്തുടരുന്നെന്നും പെണ്‍കുട്ടി വീട്ടുകാരോട് പരാതി പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ സംഗതി കാര്യമാക്കിയില്ലെങ്കിലും പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടിച്ചതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിദ്യാസാഗര്‍ പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പത്തുവയസുകാരന്‍ സ്‌കൂളിലെ മറ്റു പെണ്‍കുട്ടികളെയും ശല്യം ചെയ്യുക പതിവാണെന്ന് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

English summary
Eve-teasing minor school girl; 10-year-old boy arrested in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X