10 വയസ്സുകാരന്‍ നാലു വയസ്സുമുതല്‍ കുടിക്കുന്നത് പട്ടിയുടെ പാല്‍
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ പത്തു വയസ്സുകാരന്‍ മോഹിത് ഇന്ന് കാഴച്ചക്കാര്‍ക്ക് അദ്ഭുതമാണ്. വീട്ടിനു സമീപത്തുള്ള പട്ടികളോടൊപ്പം കളിച്ചും അവയുടെ പാല്‍ കുടിച്ചുമാണ് മോഹിത് വളരുന്നത്. ജന്മനാ മൂകനായ മോഹിതിനെ കണ്ടാല്‍ പട്ടികളും സ്‌നേഹം പ്രകടിപ്പിച്ച് അരികെ വരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
നാലു വയസ്സുമുതലാണ് മോഹിത് പട്ടികളോടൊപ്പം ഇടപഴകി പാല്‍ കുടിക്കാന്‍ തുടങ്ങിയത്. മോഹിതിന്റെ വിചിത്ര സ്വഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മോഹിതിന്റെ അച്ഛന്‍ ജ്യൂസ് കട നടത്തുകയാണ് .അമ്മ വീട്ടു ജോലികള്‍ക്കും പോകുന്നുണ്ട്.

പണമില്ലാത്തിനാല്‍ മോഹിതിന് ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. മൂകനായതിനായും ഇത്തരം വിചിത്ര സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിനാലും ഇവര്‍ മോഹിതിനെ സ്‌കൂളിലുമയച്ചില്ല.












Click it and Unblock the Notifications