• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരമായി പീഡിപ്പിച്ചു, ഇരുമ്പ് ദണ്ഡ് കയറ്റി; ഡൽഹിയിൽ 10 വയസുകാരന് ദാരുണാന്ത്യം

Google Oneindia Malayalam News

ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന 10 വയസുകാരൻ മരിച്ചു. സുഹൃത്തുക്കൾ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിലെ സീലംപൂർ മേഖലയിലാണ് സംഭവമുണ്ടായത്. സെപ്തംബർ 18ന് പ്രായപൂർത്തിയാകാത്ത മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു.

പ്രതീകാത്മക ചിത്രം

പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയ ക്രൂരമായി മർദിച്ച പ്രതികൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥി മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. പരിക്ക് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർർ ചോദിച്ചപ്പോൾ സുഹൃത്തുക്കളുമായി വഴക്കിട്ടതാണ് എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് ആരോഗ്യ നില വഷളായതോടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മഞ്ജുവാര്യരുടെ പരാതി; എന്നെ അറസ്റ്റ് ചെയ്തിട്ട് 6 മാസം കഴിഞ്ഞു... വീണ്ടും സനല്‍കുമാര്‍മഞ്ജുവാര്യരുടെ പരാതി; എന്നെ അറസ്റ്റ് ചെയ്തിട്ട് 6 മാസം കഴിഞ്ഞു... വീണ്ടും സനല്‍കുമാര്‍

ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നില തീർത്തും വഷളായതിനെ തുടർന്ന് കുട്ടി ഇന്ന് രാവിലെ അന്തരിച്ചു. ലോക്‌നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തിയെങ്കിലും ഭയം കാരണം വീട്ടുകാർ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു.

പിന്നീട് നടത്തിയ കൗൺസിലിങ്ങിന് ശേഷമാണ് ഇവർ കേസ് നൽകാൻ തയ്യാറായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെക്ഷൻ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ), സെക്ഷൻ 34 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിയിലാകാത്ത മൂന്നാമത്തെ കുട്ടിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഡൽഹിയിൽ യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ഡൽഹിയിൽ യുവതി തൂങ്ങിമരിച്ചു.

ആർതി ഗുപ്തയെന്ന പെൺകുട്ടിയാണ് ജീവനൊടുക്കിയത്. ഭർത്താവ് മർദിക്കാറുണ്ടെന്നും സ്ത്രീധനത്തിൻ്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപിച്ചാണ് 25 കാരി ആത്മഹത്യ ചെയ്തത്. മരണമൊഴി ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരി പ്രദേശത്താണ് സംഭവം.

"എന്റെ ജീവിതം അവസാനിച്ചു.,ഭർത്താവ് എന്നെ വീട്ടിൽ തനിച്ചാക്കി പോയി. സ്ത്രീധനത്തിന്റെ പേരിൽ എന്നെ മർദിക്കാറുണ്ടായിരുന്നു." കരഞ്ഞുകൊണ്ട് യുവതി വീഡിയോയിൽ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് രാത്രിയോടെ യുവതി ഗോവിന്ദ്പുരി സ്‌റ്റേഷനിൽ എത്തിയിരുന്നതായി പോലീസ് പറയുന്നു.

"ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും, തൻ്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തെന്നും യുവതി പറഞ്ഞു. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചതായി പോലീസ് പറയുന്നു. എന്നാൽ പരാതി നൽകാൻ വിസമ്മതിച്ചതോടെ വനിത കോൺസ്റ്റബിൾ പെൺകുട്ടിയെ വീട്ടിൽ എത്തിക്കുകയായിരുന്നു

പിന്നാലെ തൊട്ടടുത്ത ദിവസം ആർതി വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് ഭർത്താവ് അനുപം ഗുപ്തയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി കോട്ടയത്ത് 'ദൃശ്യം മോഡല്‍' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ച് മൂടി

English summary
10-year-old Delhi boy who was last month sexually assaulted and brutalised by three friends died this morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X