Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാളിന് ഓൺലൈനായി ഓർഡ് ചെയ്ത് കേക്ക് വാങ്ങി; കഴിച്ചതിന് പിന്നാലെ 10 വയസ്സുകാരി മരണപ്പെട്ടു..

ന്യൂഡൽഹി: പഞ്ചാബിൽ കേക്ക് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് 10 വയസ്സുകാരി മരിച്ചു. കഴിഞ്ഞയാഴ്ച പിറന്നാൾ ദിനത്തിലാണ് സംഭവം. കേക്ക് കഴിച്ച് അനുജത്തി ഉൾപ്പെടെ ഉള്ള പെൺകുട്ടിയുടെ കുടുംബത്തിലെ എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് കേക്ക് ഓൺലൈൻ ആയി ഓർഡർ ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.

മരണപ്പെട്ട മാൻവി മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽ മീഡിയിൽ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. മാർച്ച് 24 ന് വൈകുന്നേരമായിരുന്നG ആഘോഷം. അന്ന് തന്നെ രാത്രി 10 മണിക്ക് മുഴുവൻ കുടുംബത്തിനും അസ്വസ്ഥത അനുഭവപ്പെട്ടു എന്നാണ് മുത്തച്ഛൻ പറയുന്നത്. കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. കടുത്ത ദാഹം പ്രകടിപ്പിക്കുകയും വായ വരണ്ട് പോവുകയും ചെയ്തതായി പറയുന്നു. മാൻവി വെള്ളം ചോ​ദിച്ചിരുന്നു. അതിന് ശേഷം അവൾ ഉറങ്ങാൻ പോയി എന്നും മുത്തച്ഛൻ പറഞ്ഞു.

cake

അടുത്ത ദിവസം ആരോ​ഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കുട്ടിക്ക് ഓക്സിജൻ നൽകുകയും ഇ സി ജി നടത്തുകയും ചെയ്തുവെന്ന് മുത്തച്ഛൻ പറഞ്ഞു.

പക്ഷേ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടി മരിച്ചതായി പറഞ്ഞെന്നും അദ്ദേഹം പറയുന്നു കേക്ക് കന്ഹയിൽ നിന്ന് ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബ ആരോപിച്ചത്.ബേക്കറി ഉടമയ്ക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. കേക്കിന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+