കുഞ്ഞനുജത്തിയെ മടിയിലിരുത്തി ക്ലാസിലിരിക്കുന്ന 10 വയസുകാരി; വൈറലായി ചിത്രം
ദില്ലി; കുഞ്ഞനുജത്തിയിലെ മടിയിലിരുത്തി ക്ലാസിലിരിക്കുന്ന 'കുഞ്ഞേച്ചി', 10 വയസുകാരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. മണിപ്പൂരിലെ തമെംഗ്ലോങ്ങിലെ സ്കൂളിൽ നിന്നുള്ളതാണ് ചിത്രം. മെയിൻസിംഗ്‌സിൻലിയു പമേയ് എന്ന മിടുക്കിയാണ് തന്റെ രണ്ടു വയസുകാരിയെ അനിയത്തിയെ എടുത്ത് ക്ലാസിൽ ഇരിക്കുന്നത്.

ഉറങ്ങുന്ന കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടത്തി പാഠഭാഗങ്ങൾ എഴുതിയെടുക്കുകയാണ് പമേയ്. കർഷകരായ മാതാപിതാക്കൾ പണിക്ക് പോയാൽ പിന്നെ കുട്ടിയെ നോക്കാൻ വീട്ടിൽ ആരുമില്ല. അതുകൊണ്ടാണ് കുഞ്ഞുമായി 'ചേച്ചികുട്ടി' സ്കൂളിൽ എത്തിയത്. കുട്ടിയുടെ വീഡിയോ മണിപ്പൂരിലെ വനം മന്ത്രി ടി ബിശ്വജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. "വിദ്യാഭ്യാസത്തോടുള്ള അവളുടെ സമർപ്പണമാണ് എന്നെ വിസ്മയിപ്പിച്ചത്!", പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ടാഗ് ചെയ്തുകൊണ്ട് ബിശ്വജിത്ത് ട്വീറ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ ഞങ്ങൾ അവളുടെ കുടുംബത്തെ കണ്ടെത്തിയിരുന്നു. അവളെ ഇംഫാലിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. അവൾ ബിരുദം നേടുന്നതുവരെ അവളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണെന്ന് അവളുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അവളുടെ സമർപ്പണത്തിൽ താൻ അഭിമാനിക്കുന്നു, ബിശ്വജിത്ത് പറഞ്ഞു.
അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ
അതേസമയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും ചിത്രം പങ്കുവെചചിട്ടുണ്ട്. ഈ ശക്തമായ ചിത്രം നമ്മുടെ കുട്ടികളുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ അഭിലാഷങ്ങളെ തുറന്ന് കാട്ടുന്നു. വിദ്യാഭ്യാസത്തോടുള്ള അവളുടെ അർപ്പണബോധത്തിനും തനിക്കായി ഒരു മികച്ച ജീവിതം രൂപപ്പെടുത്താനുള്ള അവളുടെ നിശ്ചയദാർഢ്യത്തിനും എന്റെ അഭിനന്ദനങ്ങൾ, അവൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകുന്നു, മന്ത്രി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications