ചേച്ചിയെ രക്ഷിയ്ക്കാന്‍ 10 വയസുകാരന്‍ കൊലപാതകിയായി, അനിയന്‍റെ സ്നേഹത്തിന് മുന്നില്‍...
മുംബൈ: സഹോദരിയെ ഭര്‍ത്താവ് മര്‍ദ്ദിയ്ക്കുന്നത് കണ്ടുനില്‍ക്കാനാകാതെ പത്തുവയസുകാരന്‍ സഹോദരി ഭര്‍ത്താവിനെ കുത്തി കൊന്നു. മുംബൈയിലെ വാസെയിലാണ് സംഭവം. സഹോദരിയ്ക്കും ഭര്‍ത്താവിനുമൊപ്പം കുറച്ച് ദിവസം താമസിയ്ക്കാന്‍ എത്തിയതായിരുന്നു കുട്ടി.
ഞായറാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. സഹോദരിയെ മദ്യലഹരിയിലെത്തിയ ഭര്‍ത്താവ് മര്‍ദ്ദിയ്ക്കുന്നത് കണ്ട കുട്ടി തടയാന്‍ എത്തി. മാത്രമല്ല സഹോദരിയെ മര്‍ദ്ദിയ്ക്കരുതെന്ന് പറയുകയും ചെയ്തു. ഇതോടെ യുവാവ് പത്തുവയസുകാരനെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി.

മര്‍ദ്ദനമേറ്റ് അവശനായ കുട്ടി ഒരു കത്തിയെടുത്ത് സഹോദരി ഭര്‍ത്താവിനെ കുത്തി വീഴ്ത്തുകയായിരുന്നു. തന്നെ കൊല്ലുമെന്ന് ഭയന്നാണ് ആണ്‍കുട്ടി കൊലപാതകത്തിന് മുതിര്‍ന്നതെന്ന് സഹോദരി പൊലീസിനോട് പറഞ്ഞു. ആത്മരക്ഷാര്‍ത്ഥമായിരുന്നു കൊലപാതകമെന്നും ഇവര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ ്‌യുവാവ് മരിച്ചത്. മണിക്പൂര്‍ പൊലീസ് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications