ക്ഷേത്രത്തിനകത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത പത്തുവയസ്സുകാരിക്ക് പീഡനം
ഫരീദാബാദ്: ക്ഷേത്രത്തിനു അകത്തുവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പത്തു വയസ്സു പ്രായമുള്ള പെണ്‍കുട്ടിക്കാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.
ദേവീ ക്ഷേത്ര സന്നിധിയില്‍വെച്ചാണ് അക്രമം നടന്നത്. പെണ്‍കുട്ടിയുടെ നിലവിളി ദൈവം പോലും കേട്ടില്ലേ എന്നു ചോദിച്ചു പോകും. ക്ഷേത്രത്തിലെ മേളക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ക്ഷേത്രത്തിലെ ബണ്ടി എന്നയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അമ്പലവാസിയാണ് പെണ്‍കുട്ടി, അവിടുത്തെ പണികളും മറ്റും ചെയ്യാന്‍ കുട്ടി ദിവസവും പോകാറുണ്ട്. വിഗ്രഹങ്ങളില്‍ ഇടാനുള്ള വസ്ത്രങ്ങളും മറ്റും കൊണ്ടുവെയ്ക്കാന്‍ ക്ഷേത്രത്തിലെ മുറിയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെവെച്ച് ബലമായി പിടിച്ചു നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു. സംഭവത്തിനുശേഷം യുവാവ് ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കുന്നു. തെരുവുനായ്ക്കളുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ക്ഷേത്രത്തില്‍ ഓടി കയറിയ പെണ്‍കുട്ടിയെ ബലമായി പിടിച്ചുക്കൊണ്ടു പോയി അയല്‍വാസി പീഡിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് ഹരിയാനയിലും ക്രൂരത നടന്നത്.


Click it and Unblock the Notifications