Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഗാ നദിയില്‍ 100 മൃതദേഹങ്ങള്‍ ഒഴുകുന്നു... എവിടെ നിന്ന്?

ലഖ്‌നൗ: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. ദിനം പ്രതി ഒരുപാട് മൃതദേഹങ്ങള്‍ ഇങ്ങനെ ഒഴുക്കാറും ഉണ്ട്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായി കുറേയേറെ മൃതദേഹങ്ങള്‍ ഇങ്ങനെ ഒഴുകി നടക്കുന്നത് കണ്ടാല്‍ എന്ത് ചെയ്യും?

ഉത്തര്‍ പ്രദേശിലെ ഉന്നവ് ജില്ലയിലാണ് ഗംഗാ നദിയില്‍ നൂളോറം മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Ganga River

സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നും ഇല്ലെന്നാണ് പറയപ്പെടുന്നത്. എങ്കില്‍ പോലും ഇത്രത്തോളം അധികം മൃതദേഹങ്ങള്‍ കാണുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.

മൃതദേഹങ്ങളില്‍ പലതും ചീഞ്ഞളിഞ്ഞ അവസ്ഥയിലാണ്. മുപ്പതോളം മൃതദേഹങ്ങള്‍ കരയ്ക്കടിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവക്ക് വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

പരിയാര്‍ ഘട്ടില്‍ നിന്നാണ് മ‍ൃതദേഹങ്ങള്‍ ഒഴുക്കിയിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഒഴുക്കി വിടുന്നത് ഇവിടെ പതിവാണ്. എന്നാല്‍ ശരാശരി അഞ്ച് മുതല്‍ 10 വരെ മൃതദേഹങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് ദിവസവും ഒഴുക്കി വിടാറുള്ളത്.

നദിയില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ മുന്പ് ഒഴുക്കി വിട്ട മൃതദേഹങ്ങള്‍ അടിത്തട്ടില്‍ നിന്ന് പൊങ്ങി വന്നതായിരിക്കാം എന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്. ശവസംസ്‌കാരം നടത്താന്‍ കഴിവില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണത്രെ ഇവിടെ പൊതുവേ മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത്.

എല്ലാ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് വിധയമാക്കണം എന്നാണ് ഉന്നവ് ജില്ലാ മജിസ്‌ട്രേറ്റ് സൗമ്യ അഗര്‍വാള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സാധ്യമല്ലെങ്കില്‍ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു. പുരുഷനാണോ സ്ത്രീ ആണോ എന്ന് പോലും തിരിച്ചറിയാത്ത വിധം അഴുകിയവയാണ് മിക്ക മൃതദേഹങ്ങളും എന്നാണ് ഉന്നവ് അഡീഷണല്‍ എസ്പി രാം കിഷന്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+