പാലത്തിലൂടെ പോകുമ്പോൾ ശ്രദ്ധിക്കണം; 'പണി കിട്ടും'... രാജ്യത്തെ നൂറോളം പാലങ്ങളുടെ അവസ്ഥ കേട്ടാൽ...!!
ദില്ലി: ഇനി പാലത്തിലൂടെ നടക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്താണെന്ന് കാര്യം കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100ഓളം പാലങ്ങൾ എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൽ ഗഡ്കരി ലോക്സഭയിൽ അറിയിച്ചിരിക്കുകയാണ്. നൂറിലധികം പാലങ്ങൾ തകർന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരു ലക്ഷത്തിഅറുപതിനായിരം പാലങ്ങളിൽ കേന്ദ്ര ഗതാഗത വകുപ്പ് സുരക്ഷ പരിശോധന നടത്തിയെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേയും പാലങ്ങളുടെ വിവരശേഖരണത്തിനായുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം മുതൽ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി സഭാഗങ്ങളെ അറിയിച്ചു. മഹാരാഷ്ട്രയിയെ സാവിത്രി നദിക്ക് കുറുകെയുള്ള ബ്രീട്ടിഷ് ഭരണകാലത്ത് നിർമ്മിച്ച പാലം കഴിഞ്ഞ ആഗസ്തിൽ തകർന്നിരുന്നു.

മുപ്പതോളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. പാലത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ്സുകളും പ്രൈവറ്റ് കാറുകളുമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ മാസം മണിപ്പൂരിലും പാലം തകർന്നു വീണിരുന്നു. സ്ഥലമെടുപ്പിലെ പ്രശ്നങ്ങളും, പരിസ്ഥിതി മന്ത്രാലത്തിന്റെ ക്ലിയറൻസ് ലഭിക്കാത്തതും മൂലം രാജ്യത്തെ റോഡ് പണിയിൽ തടസ്സങ്ങൾ ഉണ്ടാകാറുണ്ടെന്നുംള്ളതും നിതിൽ ഗഡ്കരി ലോകസഭയുടെ ശ്രദ്ധയിൽ പെടുത്തി












Click it and Unblock the Notifications