കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 വർഷത്തിനിടയിൽ മൂന്നാം തവണയും തമിഴ്നാട്ടിൽ 100 സെൻറീമീറ്റർ റെക്കോർഡ് മഴ; കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ തമിഴ്നാട്ടിൽ ശക്തമായി തുടരുമ്പോൾ ശനിയാഴ്ച വരെ ഈ സീസണിൽ രേഖപ്പെടുത്തിയത് 75 ശതമാനം അധിക മഴ. നൂറു വർഷത്തിനിടയിൽ 100 സെൻറീമീറ്ററിലധികം മഴയാണ് നവംബറിൽ മാത്രം ഇത് മൂന്നാം തവണയും ലഭിക്കുന്നത്. മൺസൂണിൽ സാധാരണഗതിയിൽ 87 സെൻറീമീറ്റർ മാത്രമാണ് നഗരത്തിൽ മഴ ലഭിക്കാറുള്ളത്. തുടർച്ചയായ രണ്ടാം ദിവസവും മഴ തുടരുന്നതിനിടെ ചെന്നൈയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.

1

നവംബറിലെ കണക്കെടുത്ത് പരിശോധിച്ചാൽ ചെന്നൈയിൽ റെക്കോർഡ് മഴയാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. നൂറു വർഷത്തിനിടയിൽ 100 സെൻറീമീറ്ററിലധികം മഴയാണ് ഇത് മൂന്നാം തവണയും ലഭിക്കുന്നത്. സാധാരണഗതിയിൽ 87 സെൻറീമീറ്റർ മാത്രം മഴ ലഭിക്കുന്ന പ്രധാന നഗരങ്ങളിലെല്ലാം അധിക മഴയാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. 1918 നവംബറിലെ ഏറ്റവും ഉയർന്ന മഴ 1088 മില്ലീമീറ്ററും 2015 ൽ 1049 മില്ലീമീറ്ററും ആയിരുന്നു. 2021 ൽ വീണ്ടും മഴ 1000 മില്ലിമീറ്റർ കടക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വരെ ചെന്നൈ നുങ്കമ്പാക്കത്ത് 197 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണഗതിയിൽ 140 സെന്റീമീറ്റർ മഴയാണ് നുങ്കമ്പാക്കത്ത് ലഭിക്കാറുള്ളത്. ഒക്ടോബർ ഒന്ന് മുതലുള്ള 1199 മില്ലീമീറ്റർ മഴയും സീസണിൽ 529.9 മില്ലീമീറ്ററും ഇതിൽ ഉൾപ്പെടുന്നു

ഇത് ലേഡി മമ്മൂട്ടിക്ക് പഠിക്കുവാണോ? ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറൽ

2

അതേസമയം, ഒക്ടോബർ 1 മുതൽ കണക്കുപ്രകാരം 1053.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. 138 സെന്റീമീറ്ററിൽ 185 സെന്റീമീറ്റർ വാർഷിക മഴയാണ് മീനമ്പാക്കത്ത് രേഖപ്പെടുത്തിയത്.അതായത് 447 മില്ലിമീറ്റർ അധിക മഴ. ശനിയാഴ്ച മഴയുടെ ശക്തി കുറഞ്ഞതിനാൽ രാത്രി 8.30 വരെ രണ്ട് സ്റ്റേഷനുകളിൽ 22.9 മില്ലീമീറ്ററും 19.4 മില്ലീമീറ്ററും രേഖപ്പെടുത്തി. നവംബർ 29 വരെ തമിഴ്നാടിൻ്റെ തീരപ്രദേശങ്ങളിൽ ഉൾപ്പെടെ വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. 123 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തോളം ആളുകളെയാണ് നഗരത്തിലുടനീളം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്.

3

മഴ ശക്തമായി പെയ്യുന്നതിനിടെ അണക്കെട്ടിലെ നീരൊഴുക്കും ശക്തമായിട്ടുണ്ട്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. ജിഎസ്ടി റോഡും താംബരം - ശ്രീപെരുമ്പത്തൂർ റോഡും വെള്ളക്കെട്ടിലായി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് നിരവധി തെരുവുകളും വീണ്ടും വെള്ളത്തിനടിയിലായിട്ടുണ്ട്.

പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വകക്ഷിയോഗം; മോദിയുടെ മൻ കി ബാത്തും നടക്കുംപാർലമെൻ്റിന്റെ ശീതകാല സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വകക്ഷിയോഗം; മോദിയുടെ മൻ കി ബാത്തും നടക്കും

4

വെള്ളക്കെട്ടുകൾ രൂപപ്പെട്ട പ്രദേശങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ടി നഗറിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട റോഡിൻ്റെ ഇരുകരകളിലും താമസിക്കുന്നവരെ കാണാനാണ് മുഖ്യമന്ത്രിയെത്തിയത്. ഇവരെ പിന്നീട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴ ശക്തമായതോടെ പൂണ്ടി ഉൾപ്പെടെയുള്ള നഗര സംഭരണികളിൽ നിന്ന് 8,500 ക്യുസെക്സ് വെള്ളമാണ് തുറന്നു വിട്ടത്. സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ടിൽ നിന്ന് 23,600 ക്യുസെക്സ് ജലവും പുറത്തേക്ക് ഒഴുക്കി.

5

കഴിഞ്ഞ 100 വർഷത്തിനിടയിൽ മൂന്നാം തവണയും തമിഴ്നാട്ടിൽ ലഭിച്ച മഴ 1000 മില്ലിമീറ്റർ കടന്നു. നവംബർ 27 വരെയുള്ള കാലാവസ്ഥ വകുപ്പിൻ്റെ കണക്കു പ്രകാരം ശനിയാഴ്ച രാത്രി 8.30 വരെ 1,006 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ശ്രീലങ്കൻ തീരത്തെ രൂപംകൊണ്ട ചുഴലിക്കാറ്റാണ് മഴക്ക് കാരണം എന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഞായറാഴ്ച തമിഴ്നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മഴ കുറയുമെന്നാണ് പ്രവചനം.

Recommended Video

cmsvideo
ചക്രവാതച്ചുഴി അറബിക്കടലിലേക്ക്.. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്..കേരളത്തിൽ പെരുമഴ

English summary
As the northeast monsoon continues in Tamil Nadu, 75 per cent extra rainfall was recorded this season till Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X