കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം പൂഴ്ത്തിയതോ!! എംഎല്‍എയുടെ ബോര്‍ഡി ഗാര്‍ഡിന്റെ അക്കൗണ്ടില്‍ 100 കോടി

  • By Sandra
Google Oneindia Malayalam News

കാണ്‍പൂര്‍: സമാജ് വാദി പാര്‍ട്ടി എംഎല്‍എയുടെ ബാങ്ക് അക്കൗണ്ടില്‍ 100 കോടി രൂപ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. ഗാര്‍ഡ് ഗുലാം ജിലാനി സിദ്ദിഖിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലാണ് 99 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളത്. സംഭവം മജിസ്‌ട്രേറ്റില്‍ അറിയിച്ചതോടെ അക്കൗണ്ട് പിടിച്ചെടുത്ത ശേഷം അന്വേഷണത്തിന് ഉത്തരവിട്ടു.

കാന്‍പൂര്‍ ജില്ലയിലെ മാള്‍ റോഡ് ബ്രാഞ്ചിലുള്ള ജുലാനിന്റെ എസ്ബിഐ ബ്രാഞ്ചിലുള്ള അക്കൗണ്ടിലാണ് 100 കോടി രൂപ കണ്ടെത്തിയത്. അക്കൗണ്ട് പിടിച്ചെടുത്തതോടെ പണമിടപാടുകള്‍ നടത്താനാവില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

മജിസ്‌ട്രേട്ടില്‍ അറിയിച്ചു

മജിസ്‌ട്രേട്ടില്‍ അറിയിച്ചു

എംഎല്‍എ ഇര്‍ഫാന്‍ സോളങ്കിയുടെ ഗാര്‍ഡായ ഗുലാം ജിലാനി സിദ്ദിഖിയുടെ ബാങഅക് അക്കൗണ്ടിലാണ് 73,000 രൂപയ്ക്ക് പുറമേ 99 കോടി രൂപ നിക്ഷേപിയ്ക്കപ്പെട്ടിട്ടുള്ളത്. വിവമറിഞ്ഞ ഗുലാം ജിലാനി എംഎല്‍എയെ വിവരമറിയിച്ച ശേഷം സംഭവം മജിസ്‌ട്രേട്ടിനെ വിവരമറിയിച്ചിട്ടുണ്ട്.

ബാങ്കില്‍ അറിയിച്ചു

ബാങ്കില്‍ അറിയിച്ചു

പണമെടുക്കാന്‍ കണക്കില്‍പ്പെടാത്ത പണം അക്കൗണ്ടില്‍ കണ്ടെത്തിയതോടെ ഗുലാം എസ്ബിഐ മാള്‍ റോഡ് ബ്രാഞ്ചില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പണം എങ്ങനെ അക്കൗണ്ടില്‍ എത്തി എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

അക്കൗണ്ട് കണ്ടുകെട്ടി

അക്കൗണ്ട് കണ്ടുകെട്ടി

എസ്ബിഐ ബ്രാഞ്ച് മാനേജരോട് സംസാരിച്ച ശേഷം ജിലാനിയോട് അപേക്ഷ സമര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെട്ടതായി മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇതിന് പുറമേ ജിലാനിയുടെ ബാങ്ക് അക്കൗണ്ടും പിടിച്ചെടുത്തിട്ടുണ്ട്.

പാര്‍ട്ടി വിവാദത്തിലോ

പാര്‍ട്ടി വിവാദത്തിലോ

നേരത്തെ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

English summary
A Samajwadi Party legislator's bodyguard was left flabbergasted when he found that his account was credited by nearly Rs. 100 crore without his knowledge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X