കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന ജോലികളുമായി ഐഐഎം വിദ്യാര്‍ഥികള്‍

Google Oneindia Malayalam News

അഹമ്മദാബാദ്: സ്വപ്ന ജോലികള്‍ തേടിപിടിച്ച് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍. നൂറോളം വിദ്യാര്‍ഥികളാണ് അവരുടെ സ്വപ്‌ന ജോലികള്‍ തെരഞ്ഞെടുത്തത്. ജീവിതം കരക്കടുത്തതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.

വെള്ളിയാഴ്ചയാണ് അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജിമെന്റിലെ മൂന്ന് ക്ലസ്‌റ്റേഴ്‌സിലുള്ള വിദ്യാര്‍ഥികളുടെ അന്തിമ പ്ലേസ്‌മെന്റ് പ്രക്രിയ അവസാനിച്ചത്. അവരവരുടെ ആഗ്രഹപ്രകാരം 13 സെക്ടറുകള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്തു.

Jobs

110ല്‍ കൂടുതല്‍ കമ്പനികള്‍ 2016ലെ അന്തിമ പ്ലേസ്‌മെന്റ് പരിപാടിയില്‍ പങ്കെടുത്തു. അക്‌സന്‍ച്ചര്‍ സ്ട്രാറ്റജി, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് എന്നിവയായിരുന്നു പ്രധാന കമ്പനികള്‍.

അക്‌സെന്റര്‍ സ്ട്രാറ്റജി 18 പേരെ തെരഞ്ഞെടുത്തു. ഗ്ലോബല്‍ ബേങ്ക്‌സ്, ഗോള്‍ഡ്മാന്‍ സച്ച്‌സ് എന്നിവര്‍ എഴു വീതം വിദ്യാര്‍ഥികലെ തിരഞ്ഞെടുത്തു. വില്‍പ്പനയിലും മാര്‍ക്കറ്റിങിലുമായി സ്റ്റാര്‍ ഇന്ത്യ ഒമ്പത് പേര്‍ക്കാണ് ജോലി വാഗ്ദാനം ചെയ്തത്.

ജനറല്‍ മാനേജ്‌മെന്റ് സെക്ഷനില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏഴ്‌പേര്‍ക്ക് ജോലി വാഗ്ദാനം നല്‍കി. ഇന്റര്‍നെറ്റ്, ഇ കൊമേഴ്‌സ് വിഭാഗത്തില്‍ ഫ്‌ലിപ്കാര്‍ട്ടാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തത്. ബേങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു. ആക്‌സിസ് ബേങ്ക്, ഭാരതി ആക്‌സ്, യെസ് ബേങ്ക് എന്നിയും അന്തിമ പ്ലേസ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുത്തു.

എയര്‍ടെല്‍, ഡിസ്‌നി, എച്ച്യുഎല്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സ്റ്രാര്‍ ഇന്ത്യ, വോഡാപോണ്‍, വിപ്രോ തുടഹ്ങിയ കമ്പനികള്‍ സെയില്‍ മാര്‍ക്കറ്റിഹ് വിബാഗത്തില്‍ ജോലി വാഗ്ദാനം നല്‍കി. എട്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സ്വന്തമായി ബിസിനസ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

English summary
As final placements for the postgraduate programme (PGP) 2014-16 of Indian Institute of Management, Ahmedabad (IIM-A) ended, it emerged that around 100 students have opted for their 'dream application'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X