മഹാരാഷ്ട്രയില്‍ നിന്നും കാണാതായത് 100 ഓളം മുസ്ലീം യുവാക്കളെ, ഇവര്‍ പോയതും ഐസിസിലേക്കോ?
മുംബൈ: മഹാരാഷ്ട്രയിലെ മാര്‍ത്തവാഡയില്‍ നിന്നും കാണാതായ 100ഓളം മുസ്ലീം യുവാക്കള്‍ ഐസിസില്‍ ചേരാന്‍ പോയതായി സംശയിക്കുന്നു എന്ന് ബിജെപി എംഎല്‍എ രാഹുല്‍ പട്ടീല്‍.
കഴിഞ്ഞ ദിവസത്തിലാണ് മാര്‍ത്തവാഡയില്‍ നിന്നും ഐസിസുമായി ബന്ധം പുലര്‍ത്തുന്ന നാസര്‍ ബിന്‍(31) എന്ന യുവാവിനെ ആന്റി ടെററിസ്റ്റ് സ്‌കോഡ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ വഴി യുവാക്കള്‍ക്ക് ക്ലാസ് എടുക്കുന്ന കൊമേഴ്‌സ് ബിരുദ്ധതാരിയാണ് ഇയാള്‍.

മാര്‍ത്തവാഡയില്‍ നിന്നും 100 ഓളം മുസ്ലീം യുവാക്കളെയാണ് പോലീസ് റെക്കോര്‍ഡ് പ്രകാരം കാണാതിയിരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസത്തില്‍ പാര്‍ലമെന്റില്‍ എംഎല്‍എ അവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി യുവാക്കളാണ് കാണാതാക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നതായി സൂചന ലഭിച്ചിരുന്നു. കാണാതായതിന് ശേഷം വീട്ടുകാര്‍ക്ക് ഇവര്‍ അയച്ച സന്ദേശത്തില്‍ നിന്നും ഇത് വ്യക്തമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേക ഏജന്‍സി പ്രവര്‍ത്തിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അന്യമതത്തിലുള്ളവരെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുകയാണ് ഇത്തരം സംഘടനകള്‍ ചെയ്യുന്നത്. കേരളത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറയുന്നു.












Click it and Unblock the Notifications