കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷം ഉറപ്പായും തെളിയിക്കും... 100 ശതമാനം ഉറപ്പാണ്, കര്‍ണാടകത്തില്‍ ഭരണം ഉറപ്പിച്ച് യെഡ്ഡിയൂരപ്പ

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിഎസ് യെഡ്ഡിയൂരപ്പയ്ക്ക് യാതൊരു കുലുക്കവുമില്ല. വിമതരെ അയോഗ്യരാക്കിയതോടെ ബിജെപിക്ക് സുഖമായി തന്നെ ഭരണം നടത്താനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ തനിക്ക് ആ വിധത്തിലുള്ള ആശങ്കകളൊന്നുമില്ലെന്ന് യെഡ്ഡിയൂരപ്പ പറയുന്നു.

1

നിയമസഭയില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും യെഡ്ഡിയൂരപ്പ വ്യക്തമാക്കി. 100 ശതമാനം അക്കാര്യത്തില്‍ ഉറപ്പുണ്ടെന്നും യെഡ്ഡി പറയുന്നു. അതേസമയം തനിക്ക് പ്രതിപക്ഷവുമായി ചേര്‍ന്ന് യോജിച്ച് പോവാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ ധനകാര്യ ബില്‍ നിയമസഭയില്‍ മാറ്റങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കുമെന്നും യെഡ്ഡിയൂരപ്പ വ്യക്തമാക്കി.

വിശ്വാസ പ്രമേയത്തെ കുറിച്ച് തനിക്ക് ആശങ്കകളൊന്നുമില്ല. ഞാന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. ധനകാര്യ ബില്‍ എത്രയും പെട്ടെന്ന് പാസാക്കേണ്ടതുണ്ട്. അത് സംസ്ഥാനത്തിന്റെ ആവശ്യമാണ്. അത് എത്രയും പെട്ടെന്ന് പാസായിട്ടില്ലെങ്കില്‍ ശമ്പളം കൊടുക്കാനുള്ള പണം പോലും സര്‍ക്കാരിന്റെ കൈവശം ഫണ്ടുണ്ടാവില്ല. അതുകൊണ്ട് വിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നാളെ ധനകാര്യ ബില്‍ അവതരിപ്പിക്കുമെന്നും യെഡ്ഡിയൂരപ്പ പറഞ്ഞു.

മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ഒരു കോമ പോലും മാറ്റാന്‍ താന്‍ തയ്യാറല്ല. അത് പാസാക്കുക എന്നതാണ് തന്റെ കടമ. അതുകൊണ്ട് അതേ രീതി തന്നെ പിന്തുടരും. അതേസമയം സ്പീക്കര്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ ഭൂരിപക്ഷം കുറയും. ഇത് ബിജെപിക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതാണ്. സര്‍ക്കാരിന് എളുപ്പത്തില്‍ വിശ്വാസ വോട്ടില്‍ വിജയിക്കാനും സാധിക്കും. അങ്ങനെ വരുമ്പോള്‍ 104 സീറ്റ് മാത്രം മതി ഭൂരിപക്ഷത്തിന്. ബിജെപിക്ക് 105 സീറ്റുണ്ട്. അതിന് പുറമേ ഒരു സ്വതന്ത്രന്റെ പിന്തുണയും ഉണ്ട്.

ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍ആ ബ്രിട്ടീഷ് പാര്‍ട്ടിയെ പോലെയാവണം കോണ്‍ഗ്രസ്, അതിന് പ്രിയങ്ക വരണമെന്ന് ശശി തരൂര്‍

English summary
100 percent sure bsy on trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X