കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ടിക്കറ്റ് ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവേ, ഏപ്രിൽ 15 വരെ

Google Oneindia Malayalam News

ദില്ലി:ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും യാത്രക്കാർക്ക് തിരിച്ചുനൽകുമെന്ന് ഇന്ത്യൻ റെയിൽവേ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കാനും സർക്കാർ നിർദേശിച്ചിരുന്നു. രാജ്യത്ത് ഇതിനകം 260ലധികം പേർക്കാണ് ശനിയാഴ്ച വരെ കൊറോണ സ്ഥിരീകരിച്ചത്. മാർച്ച് 21നും ഏപ്രിൽ 15നും ഇടയിലുള്ള സമയത്ത് ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്കാണ് ഇന്ത്യൻ റെയിൽവേയുടെ പ്രഖ്യാപനം അനകൂലമാകുക.

സമ്പര്‍ക്കക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ,കടുത്ത നിയന്ത്രണങ്ങളുമായി റെയില്‍വെസമ്പര്‍ക്കക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ,കടുത്ത നിയന്ത്രണങ്ങളുമായി റെയില്‍വെ

പിആർഎസ് കൌണ്ടറുകൾ വഴിയുള്ള ടിക്കറ്റുകൾക്കും ഇന്ത്യൻ റെയിൽവേ ഇളവ് നൽകിയിട്ടുള്ളത്. എന്നാൽ ടിക്കറ്റിന്റെ റീഫണ്ട് ലഭിക്കുന്നതിന് യാത്രക്കാർ സ്റ്റേഷനിൽ എത്തേണ്ടതില്ലെന്ന പഴയ ചട്ടം അതുകപോലെ തന്നെ നിലനിൽക്കുമെന്ന് ഇന്ത്യൻ റെയിൽവേ ശനിയാഴ്ച പുറത്തിറക്കിയ നിർദേശത്തിൽ അറിയിച്ചിരുന്നു. ശനിയാഴ്ച അർദ്ധരാത്രി ഞായറാഴ്ച രാത്രി 10 മണിവരെ ഒരു പാസഞ്ചർ ട്രെയിനും ഓടിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിരുന്നു. ജനതാ കർഫ്യൂവിനോട് സഹകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

indianrailways1-15

മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഞായറാഴ്ച പുലർച്ചെ നാല് മണി മുതൽ സർവീസ് നിർത്തലാക്കും. എല്ലാ ഇന്റർസിറ്റി ട്രെയിനുകളും ഞായറാഴ്ച രാത്രി 10 മണിവരെ സർവീസ് നടത്തില്ല. മുംബൈ, ദില്ലി, കൊൽക്കത്ത, ചെന്നൈ, സെക്കന്താരാബാദ് എന്നീ നഗരങ്ങളിലെ എല്ലാ സബർബൻ ട്രെയിനുകളുടെ സർവീസുകളും പരിമിതപ്പെടുത്തും.

വെള്ളിയാഴ്ച 90 ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത്. ഈ ട്രെയിനുകൾ 20 മുതൽ 31 വരെ ഇവ സർവീസ് നടത്തുയില്ല. യാത്രക്കാരുടെ അഭാവവും കൊറോണ വൈറസിന്റെ വ്യാപനവും കണക്കിലെടുത്ത് ഇതുവരെ ഇന്ത്യൻ റെയിൽവേ 245 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. ഇതിന് പുറമേ റെയിൽവേ സോണുകൾ, കാറ്ററിംഗ് ജീവനക്കാർ, എന്നിവർക്കും കർശന നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് എന്നീ പ്രശ്നങ്ങളുള്ളവർ ജോലിയിൽ കയറരുതെന്നാണ് നിർദേശം.

Recommended Video

cmsvideo
കൊറോണ വൈറസ് ബാധയില്‍ ലോകത്ത് മരണം 11000 കടന്നു | Oneindia Malayalam

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 258 ലെത്തിയിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്ത 22 കേസുകളിൽ 11 എണ്ണവും മഹാരാഷ്ട്രയിലാണ്. കർണാടക, പഞ്ചാബ്, ദില്ലി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജസ്ഥാനിൽ രോഗം ബാധിച്ച് മരിച്ചിട്ടുള്ളത് വിദേശിയാണ്.

English summary
100% refund for all passengers till April 15, says Indian Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X