സിനിമ സ്റ്റൈലില്‍ ബിജെപി നേതാവിനെതിരെ വധ ശ്രമം; നിറയൊഴിച്ചത് 100 റൗണ്ട്!
ദില്ലി: ഉത്തര്‍പ്രദേശ് ബിജെപി നേതാവ് ബ്രിജ്പാല്‍ തിയോട്ടിയയ്ക്ക് നേരെ വെടിവെപ്പ്. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ തിയോട്ടിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മുറാദാബാദില്‍ നിന്നും ഗാസിയാബാദിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു ആക്രമണം.
ബ്രിജ്പാല്‍ തിയോട്ടിയ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ തിയോട്ടിയയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും നില ഗുരുതരമായി തുടരുകയാണ്. ബ്രിജ്പാല്‍ തിയോട്ടിയയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അക്രമികള്‍ നൂറ് റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. എകെ 47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടുക്കം രേഖപ്പെടുത്തി. ക്രമസമാധാന പാലനം സംസസ്ഥാന സര്‍ക്കാരിന്റെ ചുമതയാണെന്നും അവര്‍ക്കാണ് ഇതില്‍ ഉത്തരവാദിത്തമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംഭവം നടന്ന സ്ഥലത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെ അക്രമികളുടേതെന്ന് കരുതുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ നിന്നും എകെ 47 തോക്കും തിരകളും കണ്ടെടുത്തതായി പോലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ പ്രമുഖ ബിജെപി നേതാവാണ് ബ്രിജ്പാല്‍ തിയോട്ടിയ. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ബിജെപി നേതാവിന് നേരം ആക്രമണം നടന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications