5G-യെക്കാൾ 100 മടങ്ങ് വേഗത: ഇന്ത്യ അതിവേഗ 6G കമ്മ്യൂണിക്കേഷനിലേക്ക്, നടപ്പിലാവുക ഈ വർഷം

2030-ഓടെ അതിവേഗ 6G കമ്മ്യൂണിക്കേഷൻ സേവനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യ. ഇതോടൊപ്പം രാജ്യത്ത് അടുത്ത തലമുറ സാങ്കേതികവിദ്യയുടെ ഗവേഷണത്തിനും വിന്യാസത്തിനും പണം കണ്ടെത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി ഭാരത് 6G പദ്ധതി രൂപീകരിച്ചെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പുതിയ വിഷന്‍ ഡോക്യുമെന്റില്‍ പറയുന്നത്.
ഇന്ത്യയുടെ 6G പദ്ധതി രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുക. കൂടാതെ പദ്ധതിയുടെ മേൽനോട്ടം വഹിക്കാനും സ്റ്റാൻഡേർഡൈസേഷൻ, 6G ഉപയോഗത്തിനുള്ള സ്പെക്‌ട്രം തിരിച്ചറിയൽ, ഉപകരണങ്ങൾക്കും സിസ്റ്റങ്ങൾക്കുമായി ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സർക്കാർ ഒരു അപെക്‌സ് കൗൺസിലിനെ നിയമിച്ചിട്ടുമുണ്ട്.
സാങ്കേതികമായി, 6G ഇന്ന് നിലവിലില്ലെങ്കിലും, 5G-യെക്കാൾ 100 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് വേഗത വാഗ്ദ്ധാനം ചെയ്യുന്ന ഒരു മികച്ച സാങ്കേതികവിദ്യയാണ് ഇത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയുടെ ഗവേഷണത്തിനും വികസനത്തിനും 6G സാങ്കേതികവിദ്യകളുടെ രൂപകൽപ്പനയ്ക്കും വികസനത്തിനും അപെക്സ് കൗൺസിൽ സഹായവും ധനസഹായവും നൽകും. ബൗദ്ധിക സ്വത്തവകാശം, ഉൽപന്നങ്ങൾ, താങ്ങാനാവുന്ന 6G ടെലികോം സൊല്യൂഷനുകൾ എന്നിവയുടെ മുൻനിര ആഗോള വിതരണക്കാരനാകാൻ ഇന്ത്യയെ പ്രാപ്തമാക്കാനും മുൻകൂർ തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു.

ഇന്നത്തെ ഇന്ത്യ ഡിജിറ്റൽ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് അതിവേഗം നീങ്ങുകയാണെനന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. വെറും 120 ദിവസത്തിനുള്ളിൽ 125-ലധികം നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാക്കുകയും 5ജി സേവനങ്ങൾ രാജ്യത്തെ ഏകദേശം 350 ജില്ലകളിൽ എത്തുകയും ചെയ്തതിനാൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ 5ജി പുറത്തിറക്കിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, 5ജി അവതരിപ്പിച്ച് 6 മാസത്തിന് ശേഷം ഇന്ത്യ 6ജിയെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് അവതരിപ്പിച്ച മാർഗദർശകരേഖ അടുത്ത കുറച്ച് വർഷങ്ങളിൽ 6ജി പുറത്തിറക്കുന്നതിനുള്ള പ്രധാന അടിസ്ഥാനമായി മാറും" - അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വിജയകരമായി വികസിപ്പിച്ച ടെലികോം സാങ്കേതികവിദ്യ ലോകത്തെ പല രാജ്യങ്ങളുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 4ജിക്ക് മുമ്പ് ഇന്ത്യ ടെലികോം സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമായിരുന്നുവെന്നും എന്നാൽ ഇന്ന് ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമായി മാറുകയാണെന്നും പറഞ്ഞു. "5ജിയുടെ ശക്തി ഉപയോഗിച്ച് ലോകത്തെ മുഴുവൻ തൊഴിൽ സംസ്കാരവും മാറ്റിമറിക്കാൻ ഇന്ത്യ നിരവധി രാജ്യങ്ങളുമായി പ്രവർത്തിക്കുന്നു". 5ജിയുമായി ബന്ധപ്പെട്ട അവസരങ്ങൾ, വ്യവസായമാതൃകകൾ, തൊഴിൽ സാധ്യതകൾ എന്നിവ യാഥാർഥ്യമാക്കുന്നതിൽ ഇത് വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഈ 100 പുതിയ ലാബുകൾ ഇന്ത്യയുടെ തനതായ ആവശ്യങ്ങൾക്കനുസരിച്ച് 5ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ സഹായിക്കും. 5ജി സ്മാർട്ട് ക്ലാസ്‌റൂമുകളോ, കൃഷിയോ, വിവേകപൂർണമായ ഗതാഗത സംവിധാനങ്ങളോ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകളോ എന്തുമാകട്ടെ, ഇന്ത്യ എല്ലാ ദിശകളിലും അതിവേഗം പ്രവർത്തിക്കുകയാണ്" - പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ 5ജി മാനദണ്ഡങ്ങൾ ആഗോള 5ജി സംവിധാനങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭാവി സാങ്കേതികവിദ്യകളുടെ മാനദണ്ഡങ്ങളൊരുക്കാൻ ഇന്ത്യ ലോകവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ പുതിയ ഐടിയു ഏരിയ ഓഫീസ് 6ജി-യ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഐടിയുവിന്റെ ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി അടുത്ത വർഷം ഒക്ടോബറിൽ ഡൽഹിയിൽ നടക്കുമെന്നതിലും ലോകമെമ്പാടുമുള്ള പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമെന്നതിലും പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
-
എഐ മത്സരം നിർത്തിവയ്ക്കൂ; ആന്ത്രോപിക്, ഓപ്പൺഎഐ ആസ്ഥാനങ്ങളിലേക്ക് വമ്പൻ പ്രതിഷേധ പ്രകടനം -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി












Click it and Unblock the Notifications