കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ രാത്രി കൊണ്ട് 100 വർഷം പഴക്കമുള്ള ആൽമരം കാണാതായി; അമ്പരപ്പോടെ നാട്ടുകാർ

Google Oneindia Malayalam News

ബെംഗളൂരു: അർധരാത്രിയിൽ ബെംഗളൂരു നഗരത്തിൽ നിന്നും മുത്തശ്ശി ആൽമരം അപ്രത്യക്ഷമായി. ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിലാണ് സംഭവം. 100 വർ‌ഷം പഴക്കമുള്ള ആൽമരമാണ് അർധരാത്രി ആരോ മുറിച്ച് കടത്തിയത്. പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരൊറ്റ രാത്രികൊണ്ട് ആൽമരം എങ്ങനെ മുറിച്ച് കടത്തിയിരിക്കാം എന്ന അമ്പരപ്പിലാണ് പ്രദേശവാസികൾ. ആൽമരം അപ്രതീക്ഷിതമായതിന് പിന്നിൽ പലരും പല കാരണങ്ങളാണ് സംശയിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണേ മരം മുറിച്ച് മാറ്റിയത് എന്നാണ് ചിലരുടെ സംശയം. സമീപ പ്രദേശത്തുള്ള ഒരു വ്യാപാരിയാണ് ഇതിന് പിന്നിലെന്നും ചില പ്രദേശ വാസികൾ സംശയിക്കുന്നു.

tree

ആൽമരം കാണാതായ സംഭവത്തിൽ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഫീൽഡ് പോലീസ് വ്യക്തമാക്കി. ആൽമരം അപ്രത്യക്ഷമായതിന് പിന്നാലെ സമീപത്തെ മറ്റ് മരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക അടയാളം രേഖപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.

പരിസ്ഥിതി പ്രവർത്തകരുടെ സഹായത്തോടെ മരങ്ങളുടെ കണക്കെടുപ്പ് നടത്താനും ഇവർ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ മഹാരാഷ്ട്ര ഗവർണറുടെ ഔദ്യോഗിക വസതിയിൽ നിന്നും അഞ്ചോളം ചന്ദന മരങ്ങൾ കാണാതായിരുന്നു.

സർവേ നടത്തി സ്ഥാനാർത്ഥികളെ നിർണയിക്കാനൊരുങ്ങി ബിജെപി; 2 മണ്ഡലങ്ങളെ ഒഴിവാക്കുംസർവേ നടത്തി സ്ഥാനാർത്ഥികളെ നിർണയിക്കാനൊരുങ്ങി ബിജെപി; 2 മണ്ഡലങ്ങളെ ഒഴിവാക്കും

English summary
100 year old banyan tree goes missing overnight from bengaluru,residents file complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X