കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് അദാനി ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് ആയിരത്തിലധികം കുട്ടികള്‍

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: അദാനി ഫൗണ്ടേഷന്‍സ് നടത്തുന്ന ഗുജറാത്തിലെ കച്ച് ജില്ലയിലെ ബുജ് ടൗണിലെ ജികെ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരിച്ചത് ആയിരത്തിലധികം കുട്ടികള്‍. ഗുജറാത്ത് സര്‍ക്കാര്‍ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. നിയമസഭയില്‍ ഗുജറാത്ത് സര്‍ക്കാര്‍ ബുധനാഴ്ച്ച നല്‍കിയ കണക്കുപ്രകാരം ആയിരത്തിലധികം കുരുന്നുകള്‍ ജികെ ആശുപത്രിയില്‍ മരിച്ചു.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസിന്റെ സാന്തോക്‌ബെന്‍ അരേഥിയ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേല്‍ 1018 കൂട്ടികള്‍ അദാനി ഫൗണ്ടേഷന്‍ നടത്തുന്ന ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മരിച്ചതായി കണ്ടെത്തിയത്. 2014 15 കാലത്ത് 187 കുട്ടികളും 16 17 കാലയളവില്‍ 208ഉം 276 കുട്ടികള്‍ 2016-17 കാലഘട്ടത്തിലും മരിച്ചു. 2017 18 കാലത്ത് 159 കുട്ടികളും 2018 മുതല്‍ ഇതുവരെ 159 കുട്ടികള്‍ മരിച്ചതായും പറയുന്നു.

xadani-1550731

വിവിധ അസുഖങ്ങള്‍ മൂലവും ചികിത്സയിലെ സങ്കീര്‍ണതമൂലവും ആണ് കുട്ടികള്‍ മരിച്ചത്. എന്നാല്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് എന്താണെന്ന് അന്വേഷിക്കാന്‍ മെയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി നിതിന്‍ പട്ടേല്‍ പറഞ്ഞു. ഇതില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങളാണ് കമ്മിറ്റി കണ്ടെത്തിയത് എന്നും മന്ത്രി പറയുന്നു.

വളര്‍ച്ചയെത്താതെ പ്രസവിച്ച കുട്ടികളിലെ സങ്കീര്‍ണതകളും ശ്വാസസംബന്ധിയായ ബുദ്ധിമുട്ടുകള്‍, നവജാത ശിശുക്കളിലെ മറ്റ് അസുഖങ്ങള്‍ എന്നിവ മൂലവുമാണ് കുട്ടികള്‍ മരിച്ചതെന്ന് കമ്മിറ്റി പറയുന്നു. ഇതോടോപ്പം ആശുപത്രി നല്‍കുന്ന ചികിത്സ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ളതാണെന്നും പറയുന്നുണ്ട്.

English summary
1000 childern died in Adani foundations hospital in Gujarat in the last five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X