കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷം

  • By Soorya Chandran
Google Oneindia Malayalam News

ജമ്മു: പാക് സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു.

ജമ്മു അതിര്‍ത്തിയില്‍ യുദ്ധാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളേയും സൈനിക പോസ്റ്റുകളേയും ലക്ഷ്യംവച്ച് പാകിസ്താന്റെ ആക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലകളായ കാത്വ, സാമ്പ എന്നിവിടങ്ങളിലാണ് ആക്രമണം നടക്കുന്നത്.

Pak Attack

പുതുവര്‍ഷദിനത്തിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയത്. ഇതുവരെ ഉള്ള ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിട്ടുണ്ട്.

BSF Boarder

ശക്തമായ മറുപടി നല്‍കാനാണ് ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് എന്നാരോപിച്ച് പാകിസ്താന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ നടപടി അധാര്‍മികവും ഭീരുത്വ നിറഞ്ഞതും ആണെന്നാണ് പാകിസ്താന്റെ വാദം. സൈനികരെ ഇന്ത്യ വധിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ പ്രമേയവും പാസാക്കി.

കഴിഞ്ഞ രണ്ട് മാസമായി പാകിസ്താന്‍ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സൈനികരും ഗ്രാമീണരും അടക്കം 13 പേരാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ടത്.

English summary
1,000 evacuated from border areas, woman killed in heavy Pakistan shelling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X