കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ളത് 1000% ശരിയെന്ന് മോദി: കോൺഗ്രസിന് വിമർശനം!!

Google Oneindia Malayalam News

റാഞ്ചി: രാജ്യത്ത് പൌരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കത്തിപ്പടരുമ്പോൾ നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള തീരുമാനം 1000 ശതമാനം ശരിയാണെന്നാണ് മോദി അവകാശപ്പെടുന്നത്. പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും കഷ്ടതകൾ അനുഭവിച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിതത്തെ ബഹുമാനിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പൌരത്വ ഭേദഗതി നിയമം നടപ്പിലാക്കിയിട്ടുള്ളതും മോദി പറയുന്നു.

 പുല്‍വാമ ഭീകരാക്രമണം... രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019ല്‍ സംഘര്‍ഷഭരിതമായ ഇന്ത്യ പാക് ബന്ധം പുല്‍വാമ ഭീകരാക്രമണം... രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019ല്‍ സംഘര്‍ഷഭരിതമായ ഇന്ത്യ പാക് ബന്ധം

പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും ബംഗ്ലാദേശിലെയും ചെറിയ ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയിട്ടുള്ള നിർണായക മാറ്റമാണ്. അടിച്ചമർത്തപ്പെട്ടവർക്ക് അഭയം ലഭിക്കും. ഞങ്ങളുടെ തീരുമാനം 1000 ശതമാനം ശരിയാണ്. പാർലമെന്റിൽ എടുത്ത തീരുമാനങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസിന്റെ നടപടികൾ. ജാർഖണ്ഡിലെ ധുംകയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പ്രസ്താവന.

narendramodi-02

പൌരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കേന്ത്യയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെയും അദ്ദേഹം കുറ്റപ്പെടുത്തി. നിയമത്തിനെതിരെ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിയമനിർമാണം കൊണ്ട് മോദിയും പാർലമെന്റും രാജ്യത്തെ രക്ഷിക്കുകയായിരുന്നുവെന്നാണ് മോദി പറയുന്നത്. അസമിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് നീക്കം. ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, എന്നീ പാർട്ടികളെയും മോദി വിമർശിച്ചിരുന്നു.

English summary
‘1000% the right decision': PM Modi hails Citizenship Act at Jharkhand rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X