ബാഗ്ലൂരില്‍ 1037 എടിഎമ്മുകള്‍ അടച്ചുപൂട്ടി

കഴിഞ്ഞ ആഴ്ച മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ എടിഎം കൗണ്ടറില്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടി. ജെസി റോഡിലെ സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത ഒരു എടിഎമ്മിലാണ് സംഭവം നടക്കുന്നത്.
മിഷന്‍ റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന കോര്‍പ്പറേഷന്‍ ബാങ്ക് ചെക്ക് മാനേജര്‍ ജ്യോതി ഉദയ് ആണ് എടിഎംമ്മില്‍ ആക്രമിയ്ക്കപ്പെട്ടത്. മാനേജര്‍ എടിഎമ്മില്‍ എത്തി പണം എടുക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ആക്രമിയും എത്തുകയായിരുന്നു. പണം മുഴുവന്‍ പിന്‍വലിയ്ക്കാന്‍ മാനേജരോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമി മാനേജരെ ബാഗിലൊളിപ്പിച്ച വടിവാള്‍ കൊണ്ട് മുഖത്തും കഴുത്തിലും വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
2013 നവംബര്‍ 10 ന് ആന്ധ്രയില്‍ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ എത്തിയ യുവതിയെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു. പ്രമീള എന്ന യുവതിയാണ് അന്ന് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എടിഎം കൗണ്ടറുകളില്‍ ശക്തമായ സുരക്ഷ ഉറപ്പെവരുത്താനുള്ള നടപടിയുടെ ഭാഗമായി 1037 എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടിയത്.












Click it and Unblock the Notifications