കര്‍ണാടകയില്‍ കാലവര്‍ഷക്കെടുതി; മൂന്നു മാസത്തിനിടെ മരണപ്പെട്ടത് 104 പേര്‍
കര്‍ണാടകയില്‍ മഴക്കെടുതിയില്‍ വന്‍ നാശനഷ്ടം. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് മാസത്തിനിടെ 30 ജില്ലകളിലായി മരണപ്പെട്ടത് 104 പേര്‍.ഇതില്‍ 94 പേരും ഇടിമിന്നലേറ്റാണ് മരണപ്പെട്ടത്.
ഇതനുസരിച്ച് മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കലാമിറ്റി റിലീഫ് ഫണ്ടിന്റെ പേരില്‍ മരണപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും , മുഖ്യ മന്ത്രിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയുമാണ് നല്‍കുക. റവന്യൂമന്ത്രി നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കൂടാതെ മരണപ്പെട്ടവരുടെ പേരിലുള്ള നഷ്ടപരിഹാരത്തിന് നാലര കോടിയും കൃഷിനാശത്തിനും മറ്റും വസ്തു വകകളുടെ അറ്റ കുറ്റ പണികള്‍ക്കും വേണ്ടി പുറമേ അഞ്ചു കോടിയുമാണ് വകയിരുത്തിയിട്ടുള്ളത് ..!

അടിയന്തിരമായി മരണപ്പെട്ടവരുടെ ബന്ധുകള്‍ക്ക് നല്‍കേണ്ട തുക വേഗത്തില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു ..മണ്‍സൂണ്‍ ദക്ഷിണ കര്‍ണ്ണാടകയില്‍ മേയ് അവസാനത്തോടെ ആണ് ശക്തി പ്രാപിച്ചത് ..












Click it and Unblock the Notifications