കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഞെട്ടിക്കാന്‍ ബിജെപി; 107 എംഎല്‍എമാര്‍ കളംമാറുന്നു, മമതാ സര്‍ക്കാര്‍ വീഴുമോ?

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ കൂട്ട കൂറുമാറ്റത്തിന് കളമൊരുക്കി ബിജെപി. വിവിധ പാര്‍ട്ടികളില്‍ നിന്ന് 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന് വിവരം. ബിജെപി നേതാവ് മുകുള്‍ റോയ് ആണ് ഇക്കാര്യം പരസ്യമാക്കിയത്. സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നതത്രെ. ഇവരുടെ പട്ടിക ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്ന് മുകുള്‍ റോയ് പറയുന്നു.

Bjp

ബിദന്‍നഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ പദവിയില്‍ നിന്ന് തൃണമൂല്‍ മാറ്റി നിര്‍ത്തിയ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സഭ്യസാച്ചി ദത്ത ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. മുകുള്‍ റോയിയുടെ നേതൃത്വത്തിലാണ് ബിജെപി ദത്തയെ പാര്‍ട്ടിയിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്.

മുകുള്‍ റോയ് തനിക്ക് സഹോദരനെ പോലെയാണ്. രാഷ്ട്രീയ സംഭവങ്ങള്‍ സംബന്ധിച്ച് റോയിക്ക് നല്ല ബോധ്യമുണ്ട്. കാര്യങ്ങള്‍ അന്വേഷിക്കാന്‍ വന്നതാണ് അദ്ദേഹം. തന്റെ ഭാവി കാര്യങ്ങളും അന്വേഷിച്ചു. ഇതില്‍ നന്ദിയുണ്ട്- ദത്ത പ്രതികരിച്ചു. തന്റെ മേയര്‍ പദവി ഒഴിവാക്കിയതില്‍ പ്രശ്‌നമില്ല. തനിക്ക് മേയര്‍ പദവി അലങ്കരിക്കാന്‍ നിയമപരമായി പ്രശ്‌നമില്ല. നിയമ പ്രകാരമാണ് താന്‍ പദവി അലങ്കരിച്ചത്. മറ്റുള്ളവര്‍ പറയുന്നത് താന്‍ കാര്യമാക്കുന്നില്ലെന്നും ദത്ത പറഞ്ഞു.

മൂന്ന് വിമതരെ കൂടി തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; കുമാരസ്വാമിയും രംഗത്ത്, ചര്‍ച്ച തുടങ്ങിമൂന്ന് വിമതരെ കൂടി തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; കുമാരസ്വാമിയും രംഗത്ത്, ചര്‍ച്ച തുടങ്ങി

ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്. അതിന് ശേഷം ഒട്ടേറെ തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഎം നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. നിരവധി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

English summary
107 MLAs from CPM, Congress and Trinamool will join BJP, says Mukul Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X