കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രവുമായുള്ള പത്താമത്തെ ചർച്ചയും പരാജയം: ട്രാക്ടർ റാലിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ

Google Oneindia Malayalam News

ദില്ലി: കാർഷിക നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്നതിനിടെ കേന്ദ്രസർക്കാരും കർഷകരും തമ്മിൽ നടന്ന പത്താമത്തെ ചർത്തയും സമവായത്തിലെത്താതെ പിരിഞ്ഞു. ചർച്ചയിൽ വഴിത്തിരിവില്ലെന്ന് ഉറപ്പായതോടെ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകുമെന്നാണ് കർഷക സംഘടനകൾ തീരുമാനിക്കും. കാർഷിക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാവാതിരുന്നതാണ് ഇത്തവണത്തെ ചർച്ച പരാജയപ്പടാനുള്ള കാരണം.

തിരുവനന്തപുരത്ത് പോക്സോ കേസിലെ ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം, പ്രതി അറസ്റ്റിൽതിരുവനന്തപുരത്ത് പോക്സോ കേസിലെ ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം, പ്രതി അറസ്റ്റിൽ

കർഷകർ ഇപ്പോൾ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കുന്നത് ഒരു വർഷം വരെ നീട്ടിവെക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദേശം അംഗീകരിക്കാൻ കർഷക സംഘടനാ നേതാക്കൾ തയ്യാറായിരുന്നില്ല. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് പറഞ്ഞിരുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്താൻ തീരുമാനിച്ചിട്ടുള്ള ട്രാക്ടർ റാലി തടയുന്നതുമായി ബന്ധപ്പെട്ട് വിധി പ്രസ്താവിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വീണ്ടും കർഷകരുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

 farmers8-1606

അതേ സമയം കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കർഷകരോട് കോടതിയെ സമീപിക്കാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് ഒരു വർഷം വരെ നീട്ടി വെക്കാമെന്ന് കേന്ദ്രം കർഷകരെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കർഷരുടെ ഒരു ചെറിയ സമിതി രൂപീകരിക്കണമെന്നും കർഷകർ ഉടൻ പ്രതിഷേധം അവസാനിപ്പിക്കണമെന്നും കേന്ദ്രം കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
10th round discussion between farmers and Central government dispersed without any solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X