Get Updates
Get notified of breaking news, exclusive insights, and must-see stories!

11-12-13 ല്‍ വിവാഹങ്ങളുടെ പൊടിപൂരം

ലഖ്‌നൗ: ലഖ്‌നൗ നഗരം കല്യാണത്തിരക്കിലാണ്. ഒരു ദിവസം മൂവായിരം കല്യാണങ്ങളാണ് ഈ നഗരത്തില്‍ നടക്കാന്‍ പോകുന്നത്. ഏതാണ് ആ ദിവസമെന്നല്ലേ 11-12-13. ഫാന്‍സി നമ്പര്‍ തെരഞ്ഞെടുത്ത ദാമ്പത്യം സന്തോഷവും സമാധാനപരവുമാക്കാനാണ് ഇവിടത്തെ ചെറുപ്പക്കാരുടെ തീരുമാനം. ഇതി ഇത് പോലൊരു ദിനം ഈ നൂറ്റാണ്ടില്‍ കിട്ടില്ലെന്നതും ശ്രദ്ധേയം.

നഗരത്തിലെ കല്യാണ മണ്ഡപങ്ങള്‍, ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍, മ്യൂസിക് ബാന്‍ഡുകള്‍ എന്നുവേണ്ട എല്ലായിടവും കല്യാണക്കാരെക്കൊണ്ട് നിറഞ്ഞു. ബിസിനസുകാര്‍, ടെക്കികള്‍ എന്നുവേണ്ട സാധാരണക്കാര്‍ വരെ വിവാഹത്തിനാി ഏറ്റവും ഭാഗ്യദായകമെന്ന നിലയില്‍ 11-12-13 നെ തെരഞ്ഞെടുത്തിരിയ്ക്കുകയാണ്.

Indian Wedding

ദേവേഷ് ഗാര്‍ഗ് എന്ന ബിസിനസുകാരന്‍ തന്റെ സഹോദരന്റെ കല്യാണത്തിനായി തെരഞ്ഞെടുത്തതും 11ാം തീയതി തന്നെയാണ്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട് ദേവേഷ് വിവാഹിതനായത് 10-11-12 ലായിരുന്നു. അതിനാലാണ് സ്വന്തം അനുജനും ഇത്തരത്തിലൊരു ദിനം തന്നെയദ്ദേഹം വിവാഹത്തിനായി തെരഞ്ഞെടുത്തത്.

ഒരു പ്രൈവറ്റ് എക്‌സിക്യൂട്ടീവായ മനു ഭാട്ടിയ എന്നി യുവാവ് തന്റെ വിവാഹത്തിന് തെരഞ്ഞെടുത്തും 11-12-13 തന്നെ. മനുവിന്റെ പ്രതിശ്രുത വധുവിന്റെ പേരും മനു എന്നാണ്. അതായത് മനു വെഡ്‌സ് മനു. ഒരേപും ഫാന്‍സി നമ്പരും ഒത്തു വന്നപ്പോള്‍ മനു കൂടുതല്‍ ഹാപ്പി.

മാധുരി തിവാരി എന്ന വീട്ടമ്മ ഒരു വര്‍ഷം മുന്‍പേ തന്നെ മകളുടെ കല്യാണം നിശ്ചയിച്ചു. അതു നൂറ്റാണ്ടി അവസാനത്തെ ഫാന്‍സി നമ്പരായ 11-12-13 ല്‍. 2012 മുതല്‍ മകളുടെ കല്യാണം നടത്താന്‍ ഒരു മണ്ഡപം തേടി നടക്കുകയാണ് ഈ വീട്ടമ്മ. എന്നിട്ടോ എല്ലായിടവും ഇതിനോടകം തന്നെ ആളുകള്‍ ബുക്ക് ചെയ്തിരുന്നു. അവസാനം കിട്ടിയ ഒരു ഓഡിറ്റോറിയം കൊണ്ട് ഇവര്‍ക്ക് സംതൃപ്തിപെടേണ്ടി വന്നു.

ഒരു ദിവസം മൂന്നും നാലും കല്യാണങ്ങളില്‍ അധികമാണ് ഒരു ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. ബാന്‍ഡുകള്‍ക്കും ഇത് നല്ല കാലം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും പോലും ഗായക സംഘങ്ങള്‍ കല്യാണങ്ങള്‍ക്ക് മേളക്കൊഴുപ്പേകാന്‍ എത്തുന്നുണ്ട്.ഇനി ഇത്തരത്തിലൊരു ഫാന്‍സി നന്പര്‍ 1-1-2101 ലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+