ബെംഗളൂരു-കാമാഖ്യ എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി; സംഭവം ഒഡീഷയിലെ കട്ടക്കിൽ
ബെംഗളൂരു-കാമാഖ്യ എക്സ്പ്രസിന്റെ 11 കോച്ചുകൾ പാളം തെറ്റി. ഒഡീഷയിലെ കട്ടക്കിൽ നെർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) അശോക് കുമാർ മിശ്ര അറിയിച്ചു.

അപകടത്തെ തുടർന്ന് റെയിൽവെ ഗതാഗതം തടസപ്പെട്ടു. എൻഡിആർഎഫിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മറ്റൊരു ട്രെയിൻ സർവീസ് പകരം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റെയിൽവെ അധികൃതർ പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം റെയിൽവെ ഹെൽപ്ലൈൻ വമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. 8455885999, 8991124238 എന്നീ നമ്പറുകളിൽ സഹായം തേടാം.












Click it and Unblock the Notifications