തിരുവള്ളൂരില്‍ മതിലിടിഞ്ഞ് 11 മരണം

മതിലിന് സമീപത്താണ് തൊഴിലാളികള്‍ കുടില്‍ കെട്ടിയിരുന്നത്.കുടിലിന് മുകളിലേയ്ക്ക് ചുറ്റുമതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പ്രദേശവാസികളാണ് അപടകശബ്ദം കേട്ട് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
പൊലീസ്, അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ചെന്നൈയില്‍ 11 നില കെട്ടിടം തകര്‍ന്നു വീണ് അറുപതിലധികം പേര്‍ മരിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് തിരുവള്ളൂരില്‍ അപകടം ഉണ്ടായത്.












Click it and Unblock the Notifications