ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 മരണം; ഓക്സിജന്‍ ദൗര്‍ബല്യമെന്ന് ആരോപണം
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 11 പേര്‍ മരിച്ചു. കോവിഡ് രോഗികള്‍ അടക്കമുള്ളവരാണ് മരണപ്പെട്ടത്. ഓക്സിജന്‍ ക്ഷാമമാണ് മരണത്തിന് കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്നാണ് ബന്ധക്കുകള്‍ പറയുന്നത്. അതേസമയം ആശുപത്രിയില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യമായിരുന്നുവെന്നാണ് അധികൃതരുടെ വാദം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായം അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മരിച്ചവരില്‍ എത്രപേര്‍ കൊവിഡ് രോഗികളാണ് എന്നതില്‍ വ്യക്തതയില്ല. തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച 21,000 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വര്‍ധനവാണ് ഇത്. ഈ ദിവസത്തില്‍ 144 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണം 14,612 ആയി ഉയര്‍ന്നു. 1,608 കേസുകളാണ് ചെംഗൽപേട്ടിൽ റിപ്പോർട്ട് ചെയ്തത്.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
അതേസമയം, കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രണ്ട് ദിവസത്തിനിടെ ഓക്സിജന്‍ ദൗര്‍ബല്യം മൂലം 36 കോവിഡ് രോഗികളാണ് മരിച്ചത്. ചാമരാജ്നഗർ, കലബുറഗി, ബെംഗളൂരു എന്നിവിടങ്ങളിലായാണ് മരണങ്ങൾ. ഓക്സിജന്‍ സ്റ്റോക്ക് തീരുന്നായി കാണിച്ച് ബെംഗളൂരിവിലെ ചില ആശുപത്രികള്‍ സമൂഹമാധ്യമങ്ങലിലൂടെ രംഗത്ത് വരികയും ചെയ്തിരുന്നു
Recommended Video

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications