11 ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം
ദില്ലി: ഇസ്ലാമിക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ 11 ഇന്ത്യക്കാര്‍ ചേര്‍ന്നതായി രഹസ്യാന്വേണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും കല്യാണില്‍ നിന്നുള്ളവരുമാണ് ഇവരെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗള്‍ഫ് വഴി അനധികൃത പാസ്‌പോര്‍ട്ട് വഴിയാണ് ഏഴുപേര്‍ ഐസിസില്‍ ചേരാനായി സിറിയയിലെത്തിയതെന്ന് പറയുന്നു.
മറ്റ് നാലുപേര്‍ കല്യാണില്‍ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, കല്യാണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഐസിസില്‍ ചേരുന്നതും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും ഇന്ത്യ നിരോധിച്ചിട്ടുണ്ട്.

നേരത്തെ ഐസിസില്‍ ചേരാനായി പോകുന്നവരെ കണ്ടെത്തി ഉപദേശം നല്‍കി വിട്ടയക്കുകയായിരുന്നു. ഇനിമുതല്‍ യുഎപിഎ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സൗത്ത് ഏഷ്യയില്‍ നിന്നും മറ്റും ഐസിസിന് തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തെത്തുടര്‍ന്നാണിത്.
കഴിഞ്ഞവര്‍ഷം ഐസിസില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മജീദിനെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ആറുമാസത്തോളം കാലം ഇയാള്‍ ഇറാഖില്‍ ഐസിസിനൊപ്പം കഴിഞ്ഞതായാണ് വിവരം. ഐസിസില്‍ നിന്നും ഒളിച്ചോടിയാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് ഇയാള്‍ നല്‍കിയ വിവരം. യുഎപിഎ പ്രകാരം ഗൂഢാലോചനയ്ക്കും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തതിനുമാണ് കേസെടുത്തിരുന്നത്.












Click it and Unblock the Notifications