കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയ മോദിയെ സ്വീകരിച്ചത് ഇങ്ങനെ!!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഗംഭീര വരവേല്‍പ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചിത്രീകരിച്ചുകൊണ്ട് 11 കിലോമീറ്റര്‍ നീളമുള്ള ...

  • By Akhila
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഗംഭീര വരവേല്‍പ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ചിത്രീകരിച്ചുകൊണ്ട് 11 കിലോമീറ്റര്‍ നീളമുള്ള സാരികൊണ്ട് തോരണമൊരുക്കിയാണ് വരവേല്‍പ്പ്. എയര്‍പോര്‍ട്ട് മുതല്‍ സൂറത്തിലെ സര്‍ക്യൂട്ട് ഹൗസ് വരെ നീളുന്നതാണ് തോരണം.

വൈകിട്ട് സൂറത്തില്‍ വെച്ച് നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദര്‍ശനം തുടങ്ങുന്നത്. രാത്രി സര്‍ക്യൂട്ട് ഹൗസില്‍ തങ്ങുന്ന മോദി തിങ്കളാഴ്ച രാവിലെ 400 കോടി ചെലവഴിച്ച് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം കഴിപ്പിച്ച കിരണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ റിസേര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യും.

modi-gujarat

തുടര്‍ന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മോദി ഇച്ചാപൂരില്‍ സന്ദര്‍ശനം നടത്തുകെയും ഹാരികൃഷ്ണ എക്‌സോപോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ ഡയമണ്ട് പോളിഷിങ് ഉദ്ഘാടനം ചെയ്യും.

താപി ജില്ലയിലെ ബിജാപൂര്‍ ഗ്രാമത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഡിസ്ട്രിക്ട് കോപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യും. കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നാഗര്‍ഹവേലിയിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകെയും സര്‍ക്കാരിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ച് അറിയിക്കുകെയും ചെയ്യും.

English summary
11-km-long Sari Dots Modi's Roadshow Route in Gujarat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X