മുഖ്യമന്ത്രിയുടെ തലയറുക്കുന്നവര്‍ക്ക് 11 ലക്ഷം; ബിജെപി നേതാവിന്റെ ആവശ്യം ഞെട്ടിയ്ക്കുന്നത്
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തലയ്ക്ക് 11 ലക്ഷം രൂപ വിലയിട്ട് ബിജെപി നേതാവ്. ബിജെപി യൂത്ത് വിംഗ് നേതാവ് യോഗേഷ് വാര്‍ഷ്‌നെയാണ് മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുള്ളത്. ഞായറാഴ്ച ബീര്‍ഭമില്‍ ഹനുമാന്‍ ജയന്തി നടത്തിയതിനെതിരെ നടന്ന പോലീസ് നടപടിയോടുള്ള പ്രതിഷേധമായാണ് മുഖ്യമന്ത്രിയ്ക്ക് നേരെ യുവമോര്‍ച്ചാ നേതാവിന്റെ ഭീഷണി.
ഞായറാഴ്ചത്തെ പോലീസ് നടപടി ക്രൂരമായിരുന്നുവെന്നും മമതാ ബാനര്‍ജി രാക്ഷസിയാണെന്നും വിശേഷിപ്പിച്ച യുവനേതാവ് വീഡിയോയിലെ ക്രൂരത കണ്ടപ്പോള്‍ ആരെങ്കിലും മമതാ ബാനര്‍ജിയുടെ തല നല്‍കിയാല്‍ 11 ലക്ഷം രൂപ നല്‍കാമെന്ന് തോന്നിയെന്നും നേതാവ് പറയുന്നു.

സരസ്വതി പൂജ, രാമനവമി, ഹനുമാന്‍ ജയന്തി എന്നിവ ആചരിക്കാന്‍ മമതാ ബാനര്‍ജി അനുവദിക്കുന്നില്ലെന്നും ആചരിക്കുന്ന ജനങ്ങള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയാണെന്നും ക്രൂരമായി മര്‍ദിക്കുകയാണെന്നും യുവമോര്‍ച്ചാ നേതാവ് ആരോപിയ്ക്കുന്നു. എന്നാല്‍ മുസ്ലിങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും യോഗേഷ് ആരോപിക്കുന്നു.












Click it and Unblock the Notifications