Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്കന്തരാബാദിൽ തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ തടി ഗോഡൗണിലുണ്ടായ‌ വൻ തീപിടിത്തതില്‍ 11 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. സെക്കന്തരാബാദിലെ ഭോയിഗുഡയിലെ ഗോഡൗണിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 12 തൊഴിലാളികളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെയാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിശമനസേനക്ക് വിവരം ലഭിക്കുന്നത്. തീയണക്കാനുള്ള പരിശ്രമം നാല് മണിക്കൂർ നേരമാണ് നീണ്ടുനിന്നത്. അതിന് ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനക്ക് സാധിച്ചത്.

അപകടകാരണം ഷോർട്ട് സർക്യൂട്ടെന്ന് വിവരം

ഷോർട്ട് സർക്യൂട്ടിനെ തുടർന്നാകാം അപകടം ഉണ്ടായതെന്നും സംഭവത്തിൽ അന്വേഷണം നടക്കുമെന്നും ഗാന്ധിനഗർ എസ്‌എച്ച്ഒ മോഹൻ റാവു പറഞ്ഞു. കൊല്ലപ്പെട്ട 11 പേരും ഒന്നാം നിലയിൽ ഉറങ്ങുകയായിരുന്നു. അകത്തുകൂടിയുള്ള സ്പൈറൽ സ്റ്റെയർ കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ ഇവർക്ക് എളുപ്പത്തിൽ പുറത്തേക്ക് കടക്കാൻ കഴിയാതിരിക്കുകയുമായിരുന്നു.

കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

അതേ സമയം അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർറാവു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

രാവിലെ നാലു മണിയോടെയാണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. അപകടത്തിൽ 11 പേർ മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. അന്വേഷണം നടത്തിയാൽ ശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്നും ഹൈദരാബാദ് ജില്ലാ കലക്ടർ എൽ ശർമൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+