കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കുഞ്ഞു ഹൃദയത്തുടിപ്പിന് സഹായം നല്‍കൂ

Google Oneindia Malayalam News

2017 നവംബറിൽ ആണ് ശിവയ്ക്കും ആശയ്ക്കും ഒരു സുന്ദരിയായ പെൺകുഞ്ഞു പിറന്നത്. അവൾ ഞങ്ങൾക്ക് അത്രയ്ക്ക് വിലപ്പെട്ടതാണെന്ന് പറയുമ്പോൾ ആശയുടെ കണ്ണുകൾ നിറയുന്നു. വലിയ ചാര നിറമുള്ള കണ്ണുകളോടെ അവൾ ഞങ്ങളെ നോക്കി. അവൾ പെട്ടെന്ന് തന്നെ രോഗബാധിതയായി.തുടർച്ചയായി അവൾക്ക് പനിയും കോൾഡും അനുഭവപ്പെട്ടു. മാസങ്ങളോളം മരുന്ന് കൊടുത്തിട്ടും അവളുടെ പനി നിയന്ത്രിക്കാനായില്ല. ധാരാളം പ്രാദേശിക ഡോക്ടർമാരെ കണ്ടു മരുന്ന് വാങ്ങിയിട്ടും വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചു അവർക്ക് യാതൊരു ഊഹവും കിട്ടിയില്ല.

shivani 1

ശിവാനിക്ക് 8 മാസമായപ്പോൾ അവളുടെ പനി ന്യൂമോണിയയിലേക്ക് മാറി. അവളെ ഡൽഹി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ന്യൂമോണിയ ചികിത്സിച്ചു ഭേദപ്പെട്ടിട്ടും അവളുടെ പനി മാറുന്നില്ലായിരുന്നു. ഉടൻ ഡോക്ടർമാർ കുറച്ചു പരിശോധനകൾ നടത്തി അപ്പോഴാണ് അവൾക്ക് ഗുരുതര ഹൃദ്രോഗമാണെന്ന് കണ്ടെത്തിയത്.

അവളുടെ ഹൃദയത്തിൽ ദ്വാരം ഉള്ളതായി അവർ അറിയിച്ചു. അവൾ വളരെ ചെറിയ കുഞ്ഞാണ്.അവൾ ശ്രമിച്ചുവെങ്കിലും പാല് പോലും കുടിക്കാൻ അവൾക്ക് കഴിയുന്നില്ല. നീല നിറത്തിലായ അവളുടെ കുഞ്ഞു കൈകളും കാലുകളും കാണുമ്പോൾ പേടി തോന്നുന്നു. അവൾക്ക് ശരിയായി ശ്വസിക്കാൻ പോലും കഴിയുന്നില്ല. എങ്ങനെ ശിവാനിയെ രോഗത്തിൽ നിന്നും രക്ഷിക്കും എന്ന് ചിന്തിച്ചു ഉറക്കം പോലും ഞങ്ങൾക്ക് നഷ്ടപ്പെട്ടതായി ശിവാനിയുടെ 'അമ്മ ആശ പറയുന്നു.

shivani2

കഴിഞ്ഞ 7 മാസമായി എന്റെ 11 മാസം പ്രായമുള്ള കുട്ടിയുടെ അവസ്ഥ വളരെ മോശമായിരിക്കുകയാണ്. അധികനേരം കണ്ണ് തുറന്നിരിക്കാൻ പോലും സാധിക്കുന്നില്ല. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും ഛർദ്ദിക്കുന്നതിനാൽ ഭക്ഷണം പോലും കഴിയ്ക്കുന്നില്ല. അവൾക്ക് അടിയന്തിര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണ്.

"1000 രൂപ പോലും കയ്യിലില്ലാതെ ഞാൻ വലയുകയാണ്", ശിവകുമാർ പറയുന്നു. " അവൾ ഓരോ തവണ എന്നെ നോക്കുമ്പോഴും എന്റെ ഹൃദയം നുറുങ്ങുകയാണ്.എന്റെ മകൾക്ക് ജീവിതത്തിലേക്ക് ഒരു അവസരം കൊടുക്കാൻ കഴിയാതെ അച്ഛനെന്ന നിലയിൽ ഞാൻ പരാജിതനാണെന്ന് തോന്നുന്നു", അദ്ദേഹം പറയുന്നു.

shivani3

ശിവാനിയുടെ നില അതീവ ഗുരുതരമാണെന്നും ഉടൻ തന്നെ ഹൃദയ ശസ്ത്രക്രീയ വേണമെന്നും ഡോക്ടർമാർ പറയുന്നു. ഇതിനായി 3 ലക്ഷം രൂപ ഉടൻ ആവശ്യമാണ്. ശസ്ത്രക്രീയയ്ക്ക് ശേഷമുള്ള മരുന്നുകൾക്കും പരിശോധനകൾക്കും ശിവയും ആശയും വീണ്ടും പണം കണ്ടെത്തേണ്ടതുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മതിയായ പണം ഇല്ലാത്തതിനാൽ ശിവാനി ഇപ്പോൾ മരുന്ന് മാത്രം കഴിച്ചു വീട്ടിലാണ്.

ശിവാനിക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കുന്നില്ല. അതിനാൽ അവൾ വേഗം ശ്വസിക്കുകയും വേഗത്തിൽ ക്ഷീണിക്കുകയും ചെയ്യുന്നു.അവൾക്ക് ഇനി അധികം സമയമില്ല. അതിനാൽ മാതാപിതാക്കൾ എത്രയും വേഗം ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി മൂന്ന് ലക്ഷം രൂപ സമാഹരിക്കണം.

shivani 4

ഡൽഹിയിലെ അലി വിഹാറിൽ കുടുംബത്തോടൊപ്പം താമസിക്കുകയും മാസം 10000 രൂപ ശമ്പളം ലഭിക്കുന്ന തൊഴിലാളിയാണ് ശിവ. മൂന്ന് അംഗങ്ങൾ ഉള്ള കുടുംബത്തിന്റെ ഏക അത്താണിയാണ്. മരുന്നിനും ശസ്ത്രക്രീയയ്ക്കും ഉള്ള പണം സൂക്ഷിക്കാനായി ശിവയും ഭാര്യയും ഇപ്പോൾ ഒരു നേരമാണ് ഭക്ഷണം കഴിക്കുന്നത്.

shivani 45

ഓരോ സെക്കന്റിലും അവൾ മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്.എന്നാൽ ഞങ്ങളുടെ പ്രതീക്ഷ നശിച്ചിട്ടില്ല എന്ന് ശിവാനിയുടെ പിതാവ് പറയുന്നു. മകളുടെ പരിശോധനകൾക്കും മരുന്നിനുമുള്ള പണത്തിനായി ശിവ ഇപ്പോൾ രണ്ടു ഷിഫ്റ്റിലും പണിയെടുക്കുന്നു.അവരുടെ എല്ലാ സമ്പാദ്യവും ഇതിനടി ഉപയോഗിച്ച് കഴിഞ്ഞു.ആശയുടെ എല്ലാ ആഭരണങ്ങളും വിറ്റ് പണം സമാഹരിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

നിങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?

കഴിഞ്ഞ ഏതാനും മാസങ്ങളായി ശിവയും ആശയും അവരുടെ സമ്പാദ്യമെല്ലാം ശിവാനിയുടെ ജീവൻ നിലനിർത്താനുള്ള മരുന്നുകൾക്കായി ചെലവിടുകയാണ്. അവരുടെ 11 മാസം പ്രായമുള്ള മകൾക്ക് ഇനി ഹൃദയശസ്ത്രക്രീയയിലൂടെ അല്ലാതെ ജീവിക്കാനാകില്ല.അവരുടെ പക്കൽ ഇനി സമയമില്ല.നിങ്ങളുടെ സഹായമില്ലാതെ അവരുടെ മകളുടെ ജീവൻ നിലനിർത്താനാകില്ല.ആ കുഞ്ഞിനെ രക്ഷിക്കാനായി നമുക്ക് കൈകൾ കോർക്കാം.നിങ്ങളുടെ ചെറിയ സഹായം പോലും ശിവാനിയുടെ ജീവൻ രക്ഷിക്കും. കൂടാതെ വാട്സാപ്പിലും ഫെയിസ് ബുക്കിലൂടെയും നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെ ഇടയിലും ഇത് ഷെയർ ചെയ്യുകയും ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X