Get Updates
Get notified of breaking news, exclusive insights, and must-see stories!

11 നഴ്സിംഗ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; ലോക്സഭ എം പിയുടെ മകനെതിരെ കേസെടുത്തു

നിസാമാബാദ്: തെലങ്കാനയിൽ നിന്നുള്ള ലോക്സഭ എംപിയുടെ മകനെതിരെ പരാതിയുമായി നഴ്സിംഗ് വിദ്യാർത്ഥിനികൾ. തെലങ്കാന രാഷ്ടട്ര സമിതിയുടെ ലോക്സഭാംഗമായ ഡി ശ്രീനീവാസിന്റെ മകൻ സഞ്ജയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

11 നഴ്സിംഗ് വിദ്യാർത്ഥിനികളാണ് എം പിയുടെ മകൻ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതിയുമായി എത്തിയത്. സജ്ഞയിന്റെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരാതി

പരാതി

സജ്ഞയിന്റെ ഉടമസ്ഥതയിലുള്ള ശങ്കരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികളാണ് ഇവർ. നിസാമാബാദിലെ ഒരു വനിതാ സംഘടനയ്ക്ക് പെൺകുട്ടികൾ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസിംഹ റെഡ്ഡിക്കും വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. നിസാമാബാദിലെ മുൻ മേയർ കൂടിയാണ് സജ്ഞയ്.

പീഡനം

പീഡനം

സജ്ഞയ്ക്കെതിരെ നിരവധി പീഡന പരാതികൾ ഇതിന് മുൻപും ലഭിച്ചിട്ടുണ്ട്. 13 പെൺകുട്ടികളാണ് ശങ്കരി നഴ്സിംഗ് കോളേജിൽ ഒന്നാം വർഷം പഠിക്കുന്നത്. ഇതിൽ പതിനൊന്നു പേരും ലൈംഗികചൂഷണം നടന്നുവെന്ന പരാതിയുമായി വനിതാ സംഘടനയെ സമീപിക്കുകയായിരുന്നു. സജ്ഞയ് എപ്പോളും ലൈംഗീക ചുവയോടെയാണ് സംസാരിച്ചിരുന്നതെന്ന് പെൺകുട്ടികൾ പരാതിയിൽ പറയുന്നു. ഒരാഴ്ച മുൻപ് ഒരു വിദ്യാർത്ഥിനിക്ക് വാഹനാപകടം സംഭവിച്ചു. പെൺകുട്ടി വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സജ്ഞയ് അനുവദിച്ചില്ല. പെൺകുട്ടിയെ കോളേജിലെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി ഇയാൾ ലൈംഗിക പീഡനം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.

ഹോസ്റ്റലിൽ

ഹോസ്റ്റലിൽ

രാത്രി സമയങ്ങളിൽ ഉൾപ്പെടെ ഇയാൾ ഹോസ്റ്റലിൽ വന്ന് വിദ്യാർത്ഥിനികളെ കാണണമെന്ന് ആവശ്യപ്പെടുമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണിവർ. തങ്ങളുടെ ഭാവി അനിശ്ചിത്തിലാകുമോയെന്ന ഭയത്താലാണ് ഇവർ പീഡന വിവരം പുറത്തറിയിക്കാതിരുന്നത്. എന്നാൽ ഇയാളുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇവർ പരാതി നൽകിയത്.

കേസെടുത്തു

കേസെടുത്തു

വിദ്യാർത്ഥിനികളുടെ പരാതിയിൽ സജ്ഞയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ പി സി 354, 506, 509.342 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും നിസാമാബാദ് നോർത്ത് എ സി പി അറിയിച്ചു. അതേസമയം മകനെതിരെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ശ്രീനിവാസിനെതിരെയും പാർട്ടിക്കുള്ളിൽ സമ്മർദ്ദം ശക്തമാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+