കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ വൻ ദുരന്തം, ഭോപ്പാലിൽ ബോട്ടപകടത്തിൽ 11 മരണം, 4 പേരെ കാണാനില്ല!

Google Oneindia Malayalam News

Recommended Video

cmsvideo
11 lost lives as Boat Capsizes in Bhopal's Lower Lake During Immersion of Ganesh Idol | Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഗണേശോത്സവ ആഘോഷങ്ങള്‍ക്കിടെ വന്‍ ദുരന്തം. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് പതിനൊന്ന് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ട 5 പേരെ രക്ഷപ്പെടുത്തി. നാല് പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് വിവരം. ഇവര്‍ക്കായുളള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഖട്‌ലാപ്പുരിഘട്ടിലെ തടാകത്തിലാണ് ബോട്ട് അപകടമുണ്ടായത്.

രണ്ട് ബോട്ടുകള്‍ തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനായി തടാകത്തിലേക്ക് ഇവര്‍ പോയത്. 19 പേര്‍ ഉണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്നവര്‍ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

boat

കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്ന് എഎസ്പി അഖില്‍ പട്ടേല്‍ പ്രതികരിച്ചു. ഒരു ബോട്ടിലുളളവര്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ മറ്റാരെങ്കിലും കൂടി അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും എഎസ്പി വ്യക്തമാക്കി.

അപകട സമയത്ത് 40 പോലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും പ്രൊഫഷണല്‍ നീന്തല്‍ക്കാരും സ്ഥലത്തുണ്ടായിരുന്നു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അഖില്‍ പട്ടേല്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുമെന്ന് മന്ത്രി പിസി ശര്‍മ അറിയിച്ചു.

English summary
11 people dead in boat accident in Bhopal during the immersion of Ganesh idol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X