പഞ്ചാബിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; 11 പേര്‍ മരിച്ചു, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്
അമൃത്സര്‍: പഞ്ചാബിലെ ലുധിയാനയിലെ ഗിയാസ്പുര മേഖലയിലെ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ചു. 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വാതക ചോര്‍ച്ചയ്ക്ക് കാരണമെന്താണ് എന്ന് അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഫാക്ടറിയിലെ വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണം എന്ന് ലുധിയാന വെസ്റ്റ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സ്വാതി തിവാന സ്ഥിരീകരിച്ചു. ആളുകളെ ഒഴിപ്പിക്കാന്‍ എന്‍ ഡി ആര്‍ എഫ് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട് എന്നും സ്വാതി പറഞ്ഞു. വാതകത്തിന്റെ സ്വഭാവവും ചോര്‍ച്ചയുടെ ഉറവിടങ്ങളും ഇതുവരെ അറിവായിട്ടില്ല, എന്‍ഡിആര്‍എഫ് സംഘം ഇത് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.

ജനസാന്ദ്രതയുള്ള പ്രദേശം ഒഴിപ്പിക്കുന്നതിനാണ് അടിയന്തര മുന്‍ഗണന കൊടുക്കുന്നത് എന്നും സ്വാതി തിവാന വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പ്രദേശത്തേക്ക് ഡോക്ടര്‍മാരുടെയും ആംബുലന്‍സുകളുടെയും സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അപകടത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രംഗത്തെത്തി.
സംഭവം ദുഃഖകരമാണെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഭഗവന്ത് മാന്‍ ട്വിറ്ററില്‍ കുറിച്ചു. വാതക ചോര്‍ച്ച പോലുള്ള അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്‍ഡിആര്‍എഫ് സംഘം വിദഗ്ധരാണ് എന്നും അതിനാലാണ് അവരുടെ സഹായം തേടിയത് എന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫാക്ടറിയും പരിസര പ്രദേശങ്ങളും പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും












Click it and Unblock the Notifications