രാജ്യവിരുദ്ധപ്രവര്‍ത്തനം; 11 സിമി ഭീകരര്‍ക്ക് ജീവപര്യന്തം,ശിക്ഷ ഗോധ്ര കലാപത്തിന് പകരം വീട്ടിയതിന്!
മുഖ്യസൂത്രധാരന്‍ സഫ്ദര്‍ നഗോരിയും ഇക്കൂട്ടത്തിലുണ്ട്
ഇന്‍ഡോര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 സിമി ഭീകരര്‍ക്ക് ജീവപര്യന്തം. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്ഫോടന വസ്തുക്കളും ആയുധങ്ങളും കൈവശം വയ്ക്കുകയും അഹമ്മബദാബാദില്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. മുഖ്യസൂത്രധാരന്‍ സഫ്ദര്‍ നഗോരിയും ശിക്ഷ വിധിച്ചവരുടെ കൂട്ടത്തിലുണ്ട്. പ്രത്യേക ദൗത്യസേന 2008ല്‍ അറസ്റ്റ് ചെയ്ത പ്രതികളുടെ വിചാരണ പ്രത്യേക സിബിഐ കോടതിയിലാണ് നടന്നിരുന്നത്.
സിമി നേതാവായ സഫ്ദര്‍ നഗോരിയാണ് 2008ല്‍ നഗരത്തില്‍ തുടരെത്തുടരെയുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരന്‍. എന്നാല്‍ ഇന്ത്യന്‍ മുജാഹിദ്ദീനാണ് സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപിയ്ക്കപ്പെട്ടിരുന്നത്. 2008 ജൂലൈ 26ന് ഉണ്ടായ സ്ഫോടനത്തില്‍ 57 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ വിചാരണയ്ക്ക് മുമ്പുതന്നെ നഗോരിയെ ഏറെക്കാലം നഗോരി ജയിലില്‍ അടച്ചിരുന്നു.

വിദ്യാര്‍ത്ഥി സംഘടനയായ സിമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2001ലാണ് നിരോധിയ്ക്കപ്പെട്ടത്. 2002ലെ ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പകരം വീട്ടാന്‍ 2008ല്‍ അഹമ്മദാബാദില്‍ സ്ഫോടന പരമ്പരകള്‍ നടത്തുന്നതിന് വേണ്ടി ഇന്ത്യന്‍ മുജാഹിദ്ദീനും സിമിയും വലിയ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications